---
title: "ബാംഗ്ലൂരിൽ  നിന്നും കാണാതായി മരിച്ച നിലയിൽ കണ്ടെത്തിയ  ചെറുവാഞ്ചേരി സ്വദേശിയുടെ മൃതദേഹം ഖബറടക്കി"
english_title: "The dead body of Cheruvancheri, who was found missing from Bangalore, was buried"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/124695/the-dead-body-of-cheruvancheri-who-was-found-missing-from-bangalore-was-buried"
published_at: "2023-06-24T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64969d992e0ef_Untitled-2_copy.jpg"
keywords: []
---

# ബാംഗ്ലൂരിൽ  നിന്നും കാണാതായി മരിച്ച നിലയിൽ കണ്ടെത്തിയ  ചെറുവാഞ്ചേരി സ്വദേശിയുടെ മൃതദേഹം ഖബറടക്കി

> **Lead Summary:** **ചെറുവാഞ്ചേരി:** ബാംഗ്ലൂരിൽ നിന്നും കാണാതായി മരിച്ച നിലയിൽ കണ്ടെത്തിയ ചെറുവാഞ്ചേരി സ്വദേശിയുടെ മൃതദേഹം ഖബറടക്കി കഴിഞ്ഞ ചൊവ്വാഴ്ച ബാംഗ്ലൂരിൽ നിന്നും കാണാതായ ചെറുവാഞ്ചേരി സ്വദേശി റഹൂഫി നെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**ചെറുവാഞ്ചേരി:** ബാംഗ്ലൂരിൽ നിന്നും കാണാതായി മരിച്ച നിലയിൽ കണ്ടെത്തിയ ചെറുവാഞ്ചേരി സ്വദേശിയുടെ മൃതദേഹം ഖബറടക്കി കഴിഞ്ഞ ചൊവ്വാഴ്ച ബാംഗ്ലൂരിൽ നിന്നും കാണാതായ ചെറുവാഞ്ചേരി സ്വദേശി റഹൂഫി നെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ താമസസ്ഥലമായ ബൊമ്മനഹള്ളി യിൽ നിന്നും സിറ്റി മാർക്കറ്റിന്റെ ഭാഗത്തേക്ക് പോയ റഹൂഫിനെ പിന്നീട് കാണാതാവുകയായിരുന്നു. ബാംഗ്ലൂർ ബിടിഎം ബസ്റ്റാൻഡ് പരിസരത്ത് വെച്ച് സ്ട്രോക്ക് അനുഭവപ്പെട്ടതിനെ തുടർന്നാണ് മരണം.

ഇതിനിടെ ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണും പേഴ്സും തിരിച്ചറിയൽ രേഖകളും കാണാതായി. ഇതോടെ ആളെ തിരിച്ചറിയാൻ വൈകി. വിക്ടോറിയ ആശുപത്രി മോർച്ചറിയിൽ പോലീസുകാരാണ് മൃതദേഹം എത്തിച്ചത്. മൊയ്തീൻ കുട്ടിയുടെ മകനാണ്. ഭാര്യ:ശംലത്ത്. മകൾ: ഫർഹ ഫാത്തിമ. ഖബറടക്കം രാവിലെ ചെറുവാഞ്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/124695/the-dead-body-of-cheruvancheri-who-was-found-missing-from-bangalore-was-buried)