---
title: "തലശേരിയിൽ ഹോട്ടലിൽ കവർച്ച , 20,000 രൂപ കവർന്നു ; പൊലീസ് അന്വേഷണം തുടങ്ങി."
english_title: "Hotel robbery in Thalassery, 20,000 rupees stolen;Police started investigation."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/124678/hotel-robbery-in-thalassery-20000-rupees-stolenpolice-started-investigation"
published_at: "2023-06-24T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496934fdf52a_download_(4).jpg"
keywords: []
---

# തലശേരിയിൽ ഹോട്ടലിൽ കവർച്ച , 20,000 രൂപ കവർന്നു ; പൊലീസ് അന്വേഷണം തുടങ്ങി.

> **Lead Summary:** **തലശ്ശേരി: ** തലശ്ശേരി നഗരത്തിലെ ഹോട്ടൽ ഉടമകളുടെ സംഘടനാ നേതാവിൻ്റെ കഫെയിൽ കള്ളൻ കയറി. കേരള ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ തലശ്ശേരി യൂനിറ്റ് വർക്കിംഗ് പ്രസിഡണ്ട് കെ.പി.ഷാജിയുടെ ചിറക്കരയിലുള്ള പൊന്ന്യം കഫെയിൽ ഇന്ന് പുലർച്ചെയാണ് മോഷണം നടന്നത്.

## Article Content

**തലശ്ശേരി: ** തലശ്ശേരി നഗരത്തിലെ ഹോട്ടൽ ഉടമകളുടെ സംഘടനാ നേതാവിൻ്റെ കഫെയിൽ കള്ളൻ കയറി. കേരള ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ തലശ്ശേരി യൂനിറ്റ് വർക്കിംഗ് പ്രസിഡണ്ട് കെ.പി.ഷാജിയുടെ ചിറക്കരയിലുള്ള പൊന്ന്യം കഫെയിൽ ഇന്ന് പുലർച്ചെയാണ് മോഷണം നടന്നത്.

മുൻപിലും പിറകിലും സി.സി.ടി.വി.ക്യാമറകളുള്ള കഫെയുടെ പിറക് വശത്തെ ക്യാമറ ദിശതെറ്റിച്ചു വച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. പിറകിലെ വാതിൽ പൂട്ട് തകർത്ത് അകത്ത് അടുക്കളയിലെത്തി. ഇവിടെ നിന്ന് ഡൈനിംഗ് ഹാളിലേക്ക് ഭക്ഷണം എടുത്ത് നൽകുന്ന ജനൽ വിടവിലൂടെ കടന്നാണ് കാഷ് കൗണ്ടറിൻ്റെ പുട്ട് തകർത്ത് വലിപ്പിൽ നിന്നും 20,000 രൂപ മോഷ്ടിച്ചത്.

കഫെയുടെ മുകൾ മുറിയിൽ പാചകക്കാരും, സപ്ലൈയർമാരും,  ഉൾപെടെ ഇതര സംസ്ഥാന തൊഴിലാളികൾ അടക്കം പത്തോളം പേർ ഉറങ്ങുന്നുണ്ടായിരുന്നു. താഴത്തെ ഭാഗത്ത് നിന്നും ചില ശബ്ദങ്ങൾ ഇവർ കേട്ടിരുന്നെങ്കിലും പൂച്ചയോ മറ്റോ ആയിരിക്കുമെന്നോർത്ത് പരിശോധിച്ചില്ല. ഇന്ന് രാവിലെയാണ് കള്ളൻ കയറിയത് തിരിച്ചറിഞ്ഞത്. ഷാജി തലശേരി പോലിസിൽ പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/124678/hotel-robbery-in-thalassery-20000-rupees-stolenpolice-started-investigation)