---
title: "എലാങ്കോട് തിരുവാൽ യുപി സ്കൂളിൽ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി"
english_title: "Elangode Tiruval UP School started monsoon disease prevention activities"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/124642/elangode-tiruval-up-school-started-monsoon-disease-prevention-activities"
published_at: "2023-06-24T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64967ca305956_Untitled-3_copy.jpg"
keywords: []
---

# എലാങ്കോട് തിരുവാൽ യുപി സ്കൂളിൽ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി

> **Lead Summary:** **എലാങ്കോട്:** എലാങ്കോട് തിരുവാൽ യുപി സ്കൂളിൽ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി ബോധവത്ക്കരണവും, ലഘുലേഘ വിതരണവും നടന്നു. പാനൂർ താലൂക്കാശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. ലതിഷ ഭായി ബോധവത്ക്കരണ ക്ലാസെടുത്തു.

## Article Content

**എലാങ്കോട്:** എലാങ്കോട് തിരുവാൽ യുപി സ്കൂളിൽ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി ബോധവത്ക്കരണവും, ലഘുലേഘ വിതരണവും നടന്നു. പാനൂർ താലൂക്കാശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. ലതിഷ ഭായി ബോധവത്ക്കരണ ക്ലാസെടുത്തു.

പ്രധാനധ്യാപിക കെ.വി റംല അധ്യക്ഷയായി. യു.കെ നാസർ, അബ്ദുൽ ഹാദി എന്നിവർ സംസാരിച്ചു. ജെ.എച്ച്.ഐ - എം. അനുശ്രി പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് വീടുകളിലും, വാഹന യാത്രികർക്കും ബോധവത്ക്കരണ ലഘുലേഘകൾ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/124642/elangode-tiruval-up-school-started-monsoon-disease-prevention-activities)