---
title: "വ്യാ​ജ ഡിഗ്രി സർ​ട്ടി​ഫി​ക്ക​റ്റ് ഹാജരാക്കി എംകോം പ്രവേശനം ; മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസ് പിടി​യി​ൽ"
english_title: "MCom admission by producing fake degree certificate;Former SFI leader Nikhil Thomas arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/124611/mcom-admission-by-producing-fake-degree-certificateformer-sfi-leader-nikhil-thomas-arrested"
published_at: "2023-06-24T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496676dde193_download.jpg"
keywords: []
---

# വ്യാ​ജ ഡിഗ്രി സർ​ട്ടി​ഫി​ക്ക​റ്റ് ഹാജരാക്കി എംകോം പ്രവേശനം ; മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസ് പിടി​യി​ൽ

> **Lead Summary:** വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് കേ​സി​ൽ പ്രതി​യാ​യ മുൻ എ​സ്എ​ഫ്ഐ നേ​താ​വ് നി​ഖി​ൽ തോ​മ​സ് പി​ടി​യി​ൽ. കോ​ട്ട​യ​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ​ നിന്നാ​ണ് നി​ഖി​ൽ തോ​മ​സി​നെ പി​ടി​കൂ​ടി​യ​ത്. കഴിഞ്ഞ അ​ഞ്ച് ദി​വ​സ​മാ​യി നിഖിൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

## Article Content

വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് കേ​സി​ൽ പ്രതി​യാ​യ മുൻ എ​സ്എ​ഫ്ഐ നേ​താ​വ് നി​ഖി​ൽ തോ​മ​സ് പി​ടി​യി​ൽ. കോ​ട്ട​യ​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ​ നിന്നാ​ണ് നി​ഖി​ൽ തോ​മ​സി​നെ പി​ടി​കൂ​ടി​യ​ത്. കഴിഞ്ഞ അ​ഞ്ച് ദി​വ​സ​മാ​യി നിഖിൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

കാ​യം​കു​ളം എംഎ​സ്എം കോള​ജി​ൽ എം​കോം പ്ര​വേ​ശ​ന​ത്തി​നു വ്യാ​ജ ഡിഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​തി​നു പിന്നാലെ​യാ​ണ് നി​ഖി​ൽ ഒ​ളി​വി​ൽ പോ​യ​ത്. ഇ​തോ​ടെ എ​ട്ടം​ഗ അന്വേഷ​ണ സംഘം രൂ​പീ​ക​രി​ച്ചാ​യി​രു​ന്നു അന്വേ​ഷ​ണം.

ക​ലിം​ഗ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നിന്നും ഫ​സ്റ്റ് ക്ലാ​സോ​ടെ ബി​രു​ദം വി​ജ​യി​ച്ചു​വെ​ന്നു കാ​ട്ടി വ്യാ​ജ​മാ​യി ത​യാ​റാ​ക്കി​യ ഡിഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യാ​ണ് കാ​യം​കു​ളം എം​എ​സ്എം കോ​ള​ജി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം നിഖിൽ എം​കോ​മി​ന് പ്ര​വേ​ശ​നം നേ​ടി​യ​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ നിഖിൽ സ​മ​ർ​പ്പി​ച്ച ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് ‘പ​രി​ശോ​ധി​ച്ച്’ പൂ​ർ​ണ​മാ​യി ബോ​ധ്യ​പ്പെ​ട്ടെ​ന്നും വ്യാ​ജ​മ​ല്ലെ​ന്നും എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. ആ​ർ​ഷോ മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ അ​വ​കാ​ശ​പ്പെ​ട്ടു ‌ഇ​തി​നു പി​ന്നാ​ലെ നി​ഖി​ല്‍ തോ​മ​സ് ക​ലിം​ഗ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പഠിച്ചി​ട്ടി​ല്ലെ​ന്ന് സര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍ സ​ന്ദീ​പ് ഗാ​ന്ധി വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് എ​സ്എ​ഫ്ഐ നേ​താ​വി​ന്‍റെ ക​ള്ളം പൊ​ളി​യു​ന്ന​ത്.

2018 - 2020 കാ​ല​ഘ​ട്ട​ത്തി​ല്‍ നിഖില്‍ എം​എ​സ്എം കോ​ള​ജി​ല്‍ ബി​കോം ചെയ്‌​തെ​ങ്കി​ലും പാ​സാ​യി​ല്ല. പിന്നീട് പ്ര​വേ​ശ​ന​ത്തി​നാ​യി 2019 - 2021 കാ​ല​ത്തെ ക​ലിം​ഗ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഡിഗ്രി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ച്ച് എം​കോ​മി​ന് പ്രവേ​ശ​നം നേടിയത്. പോ​ലീ​സ് കേ​സെ​ടു​ത്തോ​ടെ നി​ഖി​ലി​നെ എ​സ്എ​ഫ്ഐ​യി​ൽ​നി​ന്നും സി​പി​എ​മ്മി​ൽ​നി​ന്നും പു​റത്താ​ക്കി​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/124611/mcom-admission-by-producing-fake-degree-certificateformer-sfi-leader-nikhil-thomas-arrested)