---
title: "സംസ്ഥാനത്ത് ഇപ്പോഴുള്ളത് പിണറായിയുടെ കാലു നക്കുന്ന പൊലീസാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി  കെ.പി സാജു ; പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് യു ഡി എഫ് നടത്തിയ  മാർച്ചിൽ സംഘർഷം."
english_title: "DCC General Secretary KP Saju said that the police in the state are licking Pinarayi's feet;Clashes in UDF's March to Panur Police Station"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/124579/dcc-general-secretary-kp-saju-said-that-the-police-in-the-state-are-licking-pinarayis-feetclashes-in-udfs-march-to-panur-police-station"
published_at: "2023-06-23T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495cfae16ee4_Untitled-1_copy.jpg"
keywords: []
---

# സംസ്ഥാനത്ത് ഇപ്പോഴുള്ളത് പിണറായിയുടെ കാലു നക്കുന്ന പൊലീസാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി  കെ.പി സാജു ; പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് യു ഡി എഫ് നടത്തിയ  മാർച്ചിൽ സംഘർഷം.

> **Lead Summary:** **പാനൂർ:** കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യുഡിഎഫ് ടൗണിൽ നടത്തിയ മാർച്ച് ഒടുവിൽ പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് നീണ്ടു. പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിൽ ഗേറ്റ് പൂട്ടി മാർച്ച് തടഞ്ഞു.

## Article Content

**പാനൂർ:** കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യുഡിഎഫ് ടൗണിൽ നടത്തിയ മാർച്ച് ഒടുവിൽ പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് നീണ്ടു. പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിൽ ഗേറ്റ് പൂട്ടി മാർച്ച് തടഞ്ഞു.

അപ്രതീക്ഷിതമായാണ് മാർച്ച് പൊലീസ് സ്റ്റേഷനിലേക്ക് നീണ്ടത്. പൊലീസ് ഗേറ്റ് പൂട്ടിയതോടെ പ്രവർത്തകർ അല്പനേരം ഉന്തും തള്ളും നടത്തി. തുടർന്ന് ഡിസിസി. ജനറൽ സെക്രട്ടറി കെ.പി സാജു മാർച്ച് ഉദ്ഘാടനം ചെയ്തു. ടി പി ചന്ദ്രശേഖരൻ വധകേസിലെ പ്രതികളെ കാട്ടിൽ പോയി അറസ്റ്റു ചെയ്ത പൊലീസ് സംവിധാനം നമുക്കുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ പിണറായിയുടെ കാല് നക്കുന്ന പൊലീസുകാരാണുള്ളതെന്ന് കെ.പി സാജു പരിഹസിച്ചു. കെ.പി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.സുരേന്ദ്രൻ, സി.വി.എ ജലീൽ, സന്തോഷ് കണ്ണം വള്ളി, ടി.കെ അശോകൻ, രാജേഷ് കരിയാട്, എം സി അതുൽ,

ഒ.ടി നവാസ്, പി.പി പ്രജീഷ്, പ്രീതാ അശോക് എന്നിവർ സംസാരിച്ചു.ഏറെ നേരം പൊലീസ് സ്റ്റേഷന് മുന്നിൽ മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരെ നേതാക്കൾ ഇടപെട്ട് ശാന്തരാക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/124579/dcc-general-secretary-kp-saju-said-that-the-police-in-the-state-are-licking-pinarayis-feetclashes-in-udfs-march-to-panur-police-station)