---
title: "മാഹിയിൽ എം.ഡി.എം.എയും, കഞ്ചാവും സഹിതം യുവാവ് പിടിയിൽ"
english_title: "Youth arrested with MDMA and ganja in Mahi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/124499/youth-arrested-with-mdma-and-ganja-in-mahi"
published_at: "2023-06-23T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649584db34301_Untitled-10_copy.jpg"
keywords: []
---

# മാഹിയിൽ എം.ഡി.എം.എയും, കഞ്ചാവും സഹിതം യുവാവ് പിടിയിൽ

> **Lead Summary:** **മാഹി:** മാഹി സി.ഐ ബി.എം മനോജിന്റെ നേതൃത്വത്തിലാണ് പുന്നാൽ കുറിച്ചി കോട്ടായി ഹൗസിൽ ഷിബുരാജ് എന്ന ഷിബുവിനെ പിടികൂടിയത്. ഇയാളിൽ നിന്ന് 110 മില്ലി ഗ്രാം എം.ഡി.എം.എയും, 42 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

## Article Content

**മാഹി:** മാഹി സി.ഐ ബി.എം മനോജിന്റെ നേതൃത്വത്തിലാണ് പുന്നാൽ കുറിച്ചി കോട്ടായി ഹൗസിൽ ഷിബുരാജ് എന്ന ഷിബുവിനെ പിടികൂടിയത്. ഇയാളിൽ നിന്ന് 110 മില്ലി ഗ്രാം എം.ഡി.എം.എയും, 42 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

32,000രൂപയും കണ്ടെടുത്തു. പണം മയക്കുമരുന്ന് വിതരണം ചെയ്ത് സമാഹരിച്ച തുകയാണെന്ന് പോലീസ് പറഞ്ഞു. മാഹിപാലം സ്വദേശി മുഹമ്മദ് സഫ്വാൻ, പുന്നാൽ സ്വദേശി വിശാൽ എന്നിവരെ മാഹി പോലീസ് മയക്കുമരുന്നുമായി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ഇവരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് ഷിബുരാജിനെ പിടികൂടിയത്. എസ്.ഐ: പി. പ്രദീപ്, എ.എസ്.ഐമാരായ കിഷോർ കു മാർ, സുനിൽകുമാർ, സീനിയർ സി.പി.ഒമാരായ സുജേഷ്, വിനീഷ്കുമാർ, ശ്രീജേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/124499/youth-arrested-with-mdma-and-ganja-in-mahi)