---
title: "മനുഷ്യാവകാശമേഖലയില്‍  കര്‍മസേനയ്ക്ക് രൂപം നല്‍കാന്‍ എച്ച്.ആര്‍.പി.എം ; പ്രഥമ യോഗം പാനൂരിൽ  "
english_title: "HRPM to form a task force in the field of human rights;First meeting at Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/124492/hrpm-to-form-a-task-force-in-the-field-of-human-rightsfirst-meeting-at-panur"
published_at: "2023-06-23T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64957c1d7a831_Untitled-9_copy.jpg"
keywords: []
---

# മനുഷ്യാവകാശമേഖലയില്‍  കര്‍മസേനയ്ക്ക് രൂപം നല്‍കാന്‍ എച്ച്.ആര്‍.പി.എം ; പ്രഥമ യോഗം പാനൂരിൽ  

> **Lead Summary:** **പാനൂർ :** മയക്കുമരുന്ന് വ്യാപനത്തിനും മനുഷ്യാവകാശ നിയമ ലംഘനങ്ങള്‍ക്കുമെതിരെ ജന പങ്കാളിത്തം ഉറപ്പാക്കാനും പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി മനുഷ്യാവകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ (എച്ച്ആര്‍പിഎം) കണ്ണൂർ ജില്ലാ കര്‍മ്മ സേനയ്ക്ക് രൂപം നല്‍കുന്നു.

## Article Content

**പാനൂർ :** മയക്കുമരുന്ന് വ്യാപനത്തിനും മനുഷ്യാവകാശ നിയമ ലംഘനങ്ങള്‍ക്കുമെതിരെ ജന പങ്കാളിത്തം ഉറപ്പാക്കാനും പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി മനുഷ്യാവകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ (എച്ച്ആര്‍പിഎം) കണ്ണൂർ ജില്ലാ കര്‍മ്മ സേനയ്ക്ക് രൂപം നല്‍കുന്നു.

ജൂലായ് 25 വൈകുന്നേരം 3 മണിക്ക് പാനൂർ പാനൂർ പ്രസ് ഫോറം ഹാളിൽ ചേരുന്ന യോഗത്തിലാണ് സേനയ്ക്ക് രൂപം നല്‍കുക. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉപദേഷ്ടാവ് ഡോ: എ. മാധവൻ യോഗം ഉദ്ഘാടനം ചെയ്യും. മുൻ പോലീസ് സബ് ഇൻസ്പെക്ടർ ഇ.ബാബു അധ്യക്ഷത വഹിക്കും.

സംസ്ഥാന വർക്കിംഗ് കൺവീനർ ഇ. മനീഷ് മുഖ്യപ്രഭാഷണം നടത്തും നേഷണൽ കമ്മിറ്റി മെമ്പർ അഡ്വ: പി പി വിജയൻ (മയക്കുമരുന്ന്) അഡ്വ കെ വി ശശിധരൻ നമ്പ്യാർ( ശുചിത്വ കേരളം ) വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിക്കും. കുടികള്‍ക്കിടയില്‍ ഉള്‍പ്പടെ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപഭോഗം, നഗരത്തിലെ മാലിന്യ പ്രശ്‌നം തുടങ്ങിയ വിഷയങ്ങളില്‍ നടപ്പാക്കേണ്ടതായ കര്‍മ്മ പദ്ധതികള്‍ക്ക് യോഗം രൂപം നല്‍കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/124492/hrpm-to-form-a-task-force-in-the-field-of-human-rightsfirst-meeting-at-panur)