---
title: "എം ഡി എം എ വിൽപ്പന ; 2 യുവാക്കൾ കണ്ണൂരിൽ പിടിയിൽ"
english_title: "MDMA sales;2 youths arrested in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/124476/mdma-sales2-youths-arrested-in-kannur"
published_at: "2023-06-23T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64956ae3683cc_Untitled-8_copy.jpg"
keywords: []
---

# എം ഡി എം എ വിൽപ്പന ; 2 യുവാക്കൾ കണ്ണൂരിൽ പിടിയിൽ

> **Lead Summary:** **കണ്ണൂർ :** എം.ഡി.എം.എ. വിൽപ്പന നടത്തുന്നതിനിടയിൽ രണ്ട് യുവാക്കളെ ടൗൺ സി.ഐ ബിനുമോഹന്റെ നേതൃത്വത്തിൽ പോലീസും, കണ്ണൂർ സിറ്റി ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ഉദ്യാവാദ സീന കോട്ടേജിൽ നസീർ , കണ്ണൂർ കടലായി കുളിയൻ്റവിട ഹൗസിൽ കെ. സമീർ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 13:35 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. താവക്കര റെയിൽവേ അണ്ടർ ബ്രിഡ്ജിന് സമീപം വിൽപ്പന നടത്തുന്നതിനിടയിലാണ് ഇവർ

## Article Content

**കണ്ണൂർ :** എം.ഡി.എം.എ. വിൽപ്പന നടത്തുന്നതിനിടയിൽ രണ്ട് യുവാക്കളെ ടൗൺ സി.ഐ ബിനുമോഹന്റെ നേതൃത്വത്തിൽ പോലീസും, കണ്ണൂർ സിറ്റി ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ഉദ്യാവാദ സീന കോട്ടേജിൽ നസീർ , കണ്ണൂർ കടലായി കുളിയൻ്റവിട ഹൗസിൽ കെ. സമീർ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 13:35 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. താവക്കര റെയിൽവേ അണ്ടർ ബ്രിഡ്ജിന് സമീപം വിൽപ്പന നടത്തുന്നതിനിടയിലാണ് ഇവർ

പോലീസിന്റെ വലയിക്കപ്പെട്ടത്. സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ ഐ.പി.എസിന് ലഭിച്ച രഹസ്യവിവര ത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സിറ്റി നർക്കോട്ടിക് സെൽ അസി. കമ്മീഷണർ ജയൻ ഡൊമിനിക്കിന്റെ നിർദേശ പ്രകാരമാണ് സി.ഐ ബിനു മോഹനും സംഘവും സ്ഥലത്തെത്തി പ്രതികളെ പിടികൂടിയത്.

ബംഗ്ളൂരു, മംഗലാപുരം എന്നിവിടങ്ങളിൽ നേരിട്ടു പോയി എം.ഡി.എം.എ വാങ്ങിച്ച് കണ്ണൂരിലും, കാസർക്കോടും മൊത്ത വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ നസീർ. എസ്.ഐമാരായ സി.എച്ച് നസീബ്, മഹിജൻ, എ.എസ്.ഐമാരായ അജയൻ, രഞ്ജിത്ത്, സീനിയർ സി.പി.ഒമാരായ മുഹമ്മദ്, മിഥുൻ, സി.പി.ഒമാരായ നാസർ, അജി ത്ത്, മഹേഷ്, സുജേഷ്, രജിൽ, ശ്രീജേഷ്, ഡ്രൈവർ വിനിൽമോൻ, ഡാൻസാഫ് എസ്.ഐമാരായ റാഫി, അഹമ്മദ്, എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/124476/mdma-sales2-youths-arrested-in-kannur)