---
title: "വ​ന്യജീ​വി ആക്ര​മ​ണത്തിന് ചികിത്സാ ചിലവ്​ ലഭിക്കാൻ ഡോക്ടറുടെ സർട്ടിഫിക്കറ്റ് മതി ; രണ്ട്​ ലക്ഷംവരെ കിട്ടും"
english_title: "A doctor's certificate is enough to get medical expenses for wild animal attack;You will get up to two lakhs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/124428/a-doctors-certificate-is-enough-to-get-medical-expenses-for-wild-animal-attackyou-will-get-up-to-two-lakhs"
published_at: "2023-06-23T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64954263112b8_Untitled-6_copy.jpg"
keywords: []
---

# വ​ന്യജീ​വി ആക്ര​മ​ണത്തിന് ചികിത്സാ ചിലവ്​ ലഭിക്കാൻ ഡോക്ടറുടെ സർട്ടിഫിക്കറ്റ് മതി ; രണ്ട്​ ലക്ഷംവരെ കിട്ടും

> **Lead Summary:** ** കണ്ണൂർ :** വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ പരിക്കേറ്റാൽ ചികി​ത്സാച്ചെ​ലവിനായു​ള്ള ന​ടപ​ടി​ക്ര​മ​ങ്ങ​ൾ ലഘൂ​ക​രി​ച്ച്​ സർക്കാ​ർ. വ​ന്യ​മൃഗ ആ​ക്ര​മ​ണം മൂ​ലം പ​രി​ക്കേൽക്കു​ന്ന​വ​ർക്ക് ചി​കി​ത്സാ​ ചെ​ല​വാ​യി പ​ര​മാവ​ധി ന​ൽകു​ന്ന​ത് ര​ണ്ട്​ ല​ക്ഷം രൂപ​യാ​ണ്. ഇത് ലഭിക്കാൻ സി​വിൽ സ​ർജ​ൻ റാങ്കി​ൽ കു​റ​യാ​ത്ത മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ന​ൽകു​ന്ന സാ​ക്ഷ്യ​പ​ത്രം വേ​ണ​മെ​ന്ന വ്യ​വസ്ഥ​യി​ലാ​ണ് ഭേ​ദ​ഗ​തി.

## Article Content

** കണ്ണൂർ :** വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ പരിക്കേറ്റാൽ ചികി​ത്സാച്ചെ​ലവിനായു​ള്ള ന​ടപ​ടി​ക്ര​മ​ങ്ങ​ൾ ലഘൂ​ക​രി​ച്ച്​ സർക്കാ​ർ. വ​ന്യ​മൃഗ ആ​ക്ര​മ​ണം മൂ​ലം പ​രി​ക്കേൽക്കു​ന്ന​വ​ർക്ക് ചി​കി​ത്സാ​ ചെ​ല​വാ​യി പ​ര​മാവ​ധി ന​ൽകു​ന്ന​ത് ര​ണ്ട്​ ല​ക്ഷം രൂപ​യാ​ണ്. ഇത് ലഭിക്കാൻ സി​വിൽ സ​ർജ​ൻ റാങ്കി​ൽ കു​റ​യാ​ത്ത മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ന​ൽകു​ന്ന സാ​ക്ഷ്യ​പ​ത്രം വേ​ണ​മെ​ന്ന വ്യ​വസ്ഥ​യി​ലാ​ണ് ഭേ​ദ​ഗ​തി.

ര​ജിസ്റ്റേർഡ് മെ​ഡി​ക്ക​ൽ പ്രാ​ക്ടീ​ഷ​ണ​റോ, സർക്കാ​ർ സ​ർവി​സി​ലെ മെഡി​ക്ക​ൽ ഓ​ഫി​സ​റോ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യാ​ൽ പണം ലഭിക്കും. പാ​മ്പു​ക​ടി​യേ​റ്റ് സ്വ​കാ​ര്യ ആ​ശു​പത്രി​ക​ളി​ൽ ചി​കി​ത്സ തേടുന്നവർക്കും സ​ർക്കാ​ർ ഡോക്ട​ർ ചി​കി​ത്സാ സാ​ക്ഷ്യ​പത്രം ന​ൽക​ണ​​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. ഇ​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന്​ സ​ർക്കാ​ർ ഡോ​ക്ട​ർമാ​ർ അറി​യി​ച്ചു. ഇതോടെ ന​ഷ്ട​പരി​ഹാ​രം ല​ഭി​ക്കാ​തെ വ​ന്ന​തായി വ​നം മ​ന്ത്രി​ക്ക്​ പ​രാ​തി ലഭിച്ചിരു​ന്നു.

തുടർന്നാണ് വ്യവസ്ഥയിൽ മാറ്റം വരുത്തിയത്. സ്ഥാ​യി​യാ​യ അം​ഗ​വൈ​ക​ല്യം സം​ഭ​വി​ക്കു​ന്ന​വ​ർക്ക്​ ര​ണ്ടു​ല​ക്ഷം രൂ​പ​വ​രെ ന​ഷ്ട​പരി​ഹാ​രം ലഭിക്കും. ര​ണ്ട്​ ലക്ഷ​ത്തി​ന് ​മു​ക​ളി​ലു​ള്ള ചി​കി​ത്സാ ചെ​ല​വിനായി സർക്കാ​ർ സ​ർവി​സി​ലെ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ തന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം. ​പ​ട്ടി​ക​വ​ർഗ വി​ഭാ​ഗ​ക്കാ​ർക്ക് ചി​കി​ത്സ​ക്ക്​ ചെ​ല​വാ​കു​ന്ന മു​ഴു​വ​ൻ തു​ക​യും തി​രി​കെ ല​ഭി​ക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/124428/a-doctors-certificate-is-enough-to-get-medical-expenses-for-wild-animal-attackyou-will-get-up-to-two-lakhs)