---
title: "മാഹി ബൈപാസ്  സന്ദർശിച്ച് നിർമ്മാണ പ്രവൃത്തികൾ  വിലയിരുത്തി മുൻ കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഗ്‌വി"
english_title: "Former Union Minister Mukhtar Abbas Nagvi visited Mahi Bypass and assessed the construction works"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/124394/former-union-minister-mukhtar-abbas-nagvi-visited-mahi-bypass-and-assessed-the-construction-works"
published_at: "2023-06-23T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64952b469240f_Untitled-3_copy.jpg"
keywords: []
---

# മാഹി ബൈപാസ്  സന്ദർശിച്ച് നിർമ്മാണ പ്രവൃത്തികൾ  വിലയിരുത്തി മുൻ കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഗ്‌വി

> **Lead Summary:** **മാഹി:** നരേന്ദ്ര മോദിസർക്കാറിന്റെ ജനക്ഷേമത്തിന്റെ ഒൻപതാം വാർഷികത്തിൻ്റെ ഭാഗമായി കേന്ദ്രസർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പ്രമുഖ പദ്ധതിയായ അഴിയൂർ -മുഴപ്പിലങ്ങാട് ബൈപ്പാസിന്റെ പ്രവൃത്തി പുരോഗതി മുൻ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയും ബിജെപി ദേശീയ നേതാവുമായ മുക്താർ അബ്ബാസ് നഗ്‌വി. ബൈപ്പാസ് തുടക്കം കുറിക്കുന്ന അഴിയൂർ അണ്ടികമ്പനി പരിസരത്തു എത്തിച്ചേർന്ന് പ്രവൃത്തി പുരോഗതി വിലയിരുത്തി.

## Article Content

**മാഹി:** നരേന്ദ്ര മോദിസർക്കാറിന്റെ ജനക്ഷേമത്തിന്റെ ഒൻപതാം വാർഷികത്തിൻ്റെ ഭാഗമായി കേന്ദ്രസർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പ്രമുഖ പദ്ധതിയായ അഴിയൂർ -മുഴപ്പിലങ്ങാട് ബൈപ്പാസിന്റെ പ്രവൃത്തി പുരോഗതി മുൻ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയും ബിജെപി ദേശീയ നേതാവുമായ മുക്താർ അബ്ബാസ് നഗ്‌വി. ബൈപ്പാസ് തുടക്കം കുറിക്കുന്ന അഴിയൂർ അണ്ടികമ്പനി പരിസരത്തു എത്തിച്ചേർന്ന് പ്രവൃത്തി പുരോഗതി വിലയിരുത്തി.

ബിജെപി സംസ്ഥന ജില്ലാ നേതാക്കളോടൊപ്പം എത്തിച്ചേർന്ന അദ്ദേഹത്തെ ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡൻ്റ് ടി.പി വിനീഷ് ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു. അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗം പി.കെ പ്രീത, മണ്ഡലം ജന:സെക്രട്ടറി അനിൽകുമാർ.വി.പി, പാർട്ടി അഴിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സുബീഷ്.പി .വി, ജന:സെക്രട്ടറി മിഥുൻലാൽ, വൈ പ്രസിഡന്റ് അരുൺ എം കെ,കർഷകമോർച്ച ജില്ലാ ജന:സെക്രട്ടറി സദാനന്ദൻ ആയാടത്തിൽ, മണ്ഡലം പ്രസിഡൻ്റ് പ്രകാശൻ.പി.കെ, മഹിളാ മോർച്ച ജില്ലാ ഉപാദ്ധ്യക്ഷ ശോഭ സദാനന്ദൻ മണ്ഡലം പ്രസിഡൻ്റ് ശ്രീകല, ജില്ലാ കമ്മിറ്റി അംഗങ്ങളായ അജിത്ത് കുമാർ തയ്യിൽ, വാസു മാസ്റ്റർ, യുവമോർച്ച സംസ്ഥാന സമിതി അംഗം രഗിലേഷ് അഴിയൂർ, മണ്ഡലം ജന:സെക്രട്ടറി അക്ഷയ് കൃഷ്ണ എന്നിവർ ഒപ്പമുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/124394/former-union-minister-mukhtar-abbas-nagvi-visited-mahi-bypass-and-assessed-the-construction-works)