---
title: "ചൊക്ലിയിൽ ക്ഷേത്ര ഭണ്ഡാരം കുത്തി പൊളിച്ച് കവർച്ച."
english_title: "Chokli temple treasury was broken into and looted."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/124384/chokli-temple-treasury-was-broken-into-and-looted"
published_at: "2023-06-23T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649521b616b78_Untitled-2_copy.jpg"
keywords: []
---

# ചൊക്ലിയിൽ ക്ഷേത്ര ഭണ്ഡാരം കുത്തി പൊളിച്ച് കവർച്ച.

> **Lead Summary:** **ചൊക്ലി: ** പുല്ലൂക്കര കല്ലറ മുത്തപ്പൻ മടപ്പുരയുടെ മുറ്റത്ത് സ്ഥാപിച്ച പ്രധാന ഭണ്ഡാരം വെട്ടിപൊളിച്ചതായി പരാതി. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഭണ്ഡാരം കമ്പി ഉപയോഗിച്ച് ഒരാൾ കുത്തിപ്പൊളിക്കുന്നതിൻ്റെ ദൃശ്യങ്ങൾ മടപ്പുരയിൽ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

## Article Content

**ചൊക്ലി: ** പുല്ലൂക്കര കല്ലറ മുത്തപ്പൻ മടപ്പുരയുടെ മുറ്റത്ത് സ്ഥാപിച്ച പ്രധാന ഭണ്ഡാരം വെട്ടിപൊളിച്ചതായി പരാതി. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഭണ്ഡാരം കമ്പി ഉപയോഗിച്ച് ഒരാൾ കുത്തിപ്പൊളിക്കുന്നതിൻ്റെ ദൃശ്യങ്ങൾ മടപ്പുരയിൽ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

മടപ്പുരയിൽ ശുചീകരണത്തിനെത്തിയവരാണ് ഭണ്ഡാരം തകർന്ന നിലയിൽ കണ്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ ചൊക്ലി പോലീസ് സ്ഥലത്തെത്തി .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/124384/chokli-temple-treasury-was-broken-into-and-looted)