---
title: "കണ്ണൂർ ജില്ലാ പഞ്ചായത്ത്  പ്രസിഡൻ്റിനെ കൊല്ലുമെന്ന് ഭീഷണിമുഴക്കിയത് അസാമാന്യ തൊലിക്കട്ടിയുള്ളൊരു പട്ടിയാണെന്ന് എം വി ജയരാജൻ."
english_title: "MV Jayarajan said that it was a dog with an extraordinary thickness of skin that threatened to kill the Kannur district president."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/124310/mv-jayarajan-said-that-it-was-a-dog-with-an-extraordinary-thickness-of-skin-that-threatened-to-kill-the-kannur-district-president"
published_at: "2023-06-22T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64945987a72f8_Untitled-1_copy.jpg"
keywords: []
---

# കണ്ണൂർ ജില്ലാ പഞ്ചായത്ത്  പ്രസിഡൻ്റിനെ കൊല്ലുമെന്ന് ഭീഷണിമുഴക്കിയത് അസാമാന്യ തൊലിക്കട്ടിയുള്ളൊരു പട്ടിയാണെന്ന് എം വി ജയരാജൻ.

> **Lead Summary:** **കണ്ണൂർ :** ആക്രമണകാരികളായ തെരുവുപട്ടികളെ കൊല്ലുകതന്നെ വേണമെന്നും അത് മൃഗവേട്ടയല്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. ആക്രമണകാരികളായ തെരുവു നായകളെ ദയാവധം നൽകുന്നതിനാവശ്യമായ ചട്ടഭേദഗ തിയടക്കം നടത്തി ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ എൽഡിഎഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ :** ആക്രമണകാരികളായ തെരുവുപട്ടികളെ കൊല്ലുകതന്നെ വേണമെന്നും അത് മൃഗവേട്ടയല്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. ആക്രമണകാരികളായ തെരുവു നായകളെ ദയാവധം നൽകുന്നതിനാവശ്യമായ ചട്ടഭേദഗ തിയടക്കം നടത്തി ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ എൽഡിഎഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോൾ ചില മൃഗ സ്നേഹികൾ ഇറങ്ങിയിരി ക്കുകയാണ്. ഒരു പട്ടി സ്നേഹി മനുഷ്യരെ ആക്രമിക്കുന്ന പട്ടിയെപോലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഭീഷണി മുഴക്കി യിരിക്കുകയാണ്.

ജില്ലാ പഞ്ചാ യത്ത് പ്രസിഡന്റിനെ വധിക്കുമെന്ന് ഭീഷണിയുയർത്തിയത് ഒരു പട്ടിയാണ്. അത് അസാമാന്യമായ തൊലികട്ടിയുള്ള പട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. എബിസി കാര്യക്ഷമമായി നടക്കുമ്പോഴും പട്ടികളുടെ കടി നിന്നിട്ടില്ല. വന്ധ്യംകരണം നടത്തിയ പട്ടികൾ നാലു ദിവസം കഴിഞ്ഞ് തിരിച്ചെത്തി ആളുകളെ വീണ്ടും കടിക്കുകയാ ണ്.

അതുകൊണ്ട് വന്ധ്യംകരണം പരിഹാരമല്ല. ദയാവധം മാത്രമാണ് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ ചട്ടം മാറ്റുന്നില്ലെങ്കിൽ സുപ്രീംകോടതി തീരുമാനം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/124310/mv-jayarajan-said-that-it-was-a-dog-with-an-extraordinary-thickness-of-skin-that-threatened-to-kill-the-kannur-district-president)