---
title: "കല്ലിക്കണ്ടിയിൽ പള്ളി ഇമാമിനെ മർദിച്ചു ; ഒരാൾ അറസ്റ്റിൽ "
english_title: "In Kallikandi, the Imam of the mosque was beaten;One person was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/124301/in-kallikandi-the-imam-of-the-mosque-was-beatenone-person-was-arrested"
published_at: "2023-06-22T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6494521f86f6b_Untitled-4_copy.jpg"
keywords: []
---

# കല്ലിക്കണ്ടിയിൽ പള്ളി ഇമാമിനെ മർദിച്ചു ; ഒരാൾ അറസ്റ്റിൽ 

> **Lead Summary:** **കല്ലിക്കണ്ടി: ** പള്ളി ഇമാമിനെ മർദ്ദിച്ച് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.. ചെറ്റകണ്ടിയിലെ . തൃപ്രങ്ങോട്ടൂർ ജുമാഅത്ത് പള്ളിക്ക് കീഴിലുള്ള ചെറ്റകണ്ടി മൈതാനി പളളിയിൽ ഇമാമായി ജോലി ചെയ്യുന്ന വയനാട് പന്തിപ്പൊയിൽ സ്വദേശി മുഹമ്മദ് ബഷീർ മുസല്യാർ നെയാണ് പ്രദേശത്തെ മോഹൻ എന്നയാൾ പള്ളിയിൽ കയറി മർദ്ദിച്ചത്.

## Article Content

**കല്ലിക്കണ്ടി: ** പള്ളി ഇമാമിനെ മർദ്ദിച്ച് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.. ചെറ്റകണ്ടിയിലെ . തൃപ്രങ്ങോട്ടൂർ ജുമാഅത്ത് പള്ളിക്ക് കീഴിലുള്ള ചെറ്റകണ്ടി മൈതാനി പളളിയിൽ ഇമാമായി ജോലി ചെയ്യുന്ന വയനാട് പന്തിപ്പൊയിൽ സ്വദേശി മുഹമ്മദ് ബഷീർ മുസല്യാർ നെയാണ് പ്രദേശത്തെ മോഹൻ എന്നയാൾ പള്ളിയിൽ കയറി മർദ്ദിച്ചത്.

പുലർച്ചെ സുബഹി ബാങ്ക് കഴിഞ്ഞ് അംഗ സ്നാനം ചെയ്ത് കൊണ്ടിരിക്കെ പള്ളി കോമ്പൗണ്ടിൽ പ്രവേശിച്ച പ്രതി പള്ളിയുടെ താക്കോൽ ആവശ്യപ്പെടുക യും, നൽകാതിരുന്നപ്പോൾ ഇമാമിനെ അസഭ്യം പറയുക യും മർദ്ദിക്കുകയും കത്തിക്കാട്ടി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തത്.

പള്ളിയിലെ കുളറിന് സമീപം വെള്ളം കുടിക്കാനായി വെച്ച ഗ്ലാസ്സുകളും, കസേരകളും അടിച്ച് തകർക്കുകയും ചെയ്തു. പള്ളിയിൽ പ്രഭാത നമസ്ക്കാരത്തിനായി എത്തിയവർ പ്രതിയെ പിടിച്ച് മാറ്റുകയാണ് ഉണ്ടായത്. മുഹമ്മദ് ബഷീർ മുസല്യാരുടെ പരാതിയിലാണ് കൊളവല്ലൂർ പൊ ലീസ് മോഹനനെ പിടികൂടി.

മർദ്ദനത്തിൽ പരിക്കേറ്റ് മുഹമ്മദ് ബഷീർ മുസല്യാരെ മുസ്ലിംലീഗ് കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി എം ഗ ഫൂർ, ബ്ലോക്ക് അംഗം പി കെ അലി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി യൂനസ് പട്ടാടം, പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് ചാമാളി ഇസ്മായിൽ, ജനറൽ സെക്രട്ടറി അബ്ദുല്ല പാലേരി, എം.സുബൈർ തുടങ്ങിയവർ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/124301/in-kallikandi-the-imam-of-the-mosque-was-beatenone-person-was-arrested)