---
title: "ആരോഗ്യ പരമായ കാരണങ്ങളാൽ മുഖ്യമന്ത്രിയുടെ 27 വരെയുള്ള ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചു "
english_title: "Due to health reasons, the Chief Minister's official programs till 27th have been postponed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/124290/due-to-health-reasons-the-chief-ministers-official-programs-till-27th-have-been-postponed"
published_at: "2023-06-22T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649445996307a_Untitled-2_copy.jpg"
keywords: []
---

# ആരോഗ്യ പരമായ കാരണങ്ങളാൽ മുഖ്യമന്ത്രിയുടെ 27 വരെയുള്ള ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചു 

> **Lead Summary:** **കണ്ണൂർ :** മുഖ്യമന്ത്രി പിണറായി വിജയന്റെ ജൂൺ 27 വരെയുള്ള ഔദ്യോഗിക - പൊതു പരിപാടികൾ മാറ്റിവെച്ചു. വിദേശപര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യപരമായ കാരണങ്ങളാൽ വിശ്രമത്തിലാണ്. അതിനാൽ ബുധനാഴ്ചയും മന്ത്രിസഭാ യോഗം ഓൺലൈനായാണ് ചേർന്നത്.

## Article Content

**കണ്ണൂർ :** മുഖ്യമന്ത്രി പിണറായി വിജയന്റെ ജൂൺ 27 വരെയുള്ള ഔദ്യോഗിക - പൊതു പരിപാടികൾ മാറ്റിവെച്ചു. വിദേശപര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യപരമായ കാരണങ്ങളാൽ വിശ്രമത്തിലാണ്. അതിനാൽ ബുധനാഴ്ചയും മന്ത്രിസഭാ യോഗം ഓൺലൈനായാണ് ചേർന്നത്.

12 ദിവസത്തെ വിദേശപര്യടനത്തിനുശേഷം ചൊവ്വാഴ്ച പുലർച്ചെയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും അദ്ദേഹം ഓഫീസിൽ എത്തിയിരുന്നില്ല. കഴിഞ്ഞ രണ്ട് മന്ത്രിസഭാ യോഗങ്ങളും ഓൺലൈനായാണ് നടന്നത്.

30-ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി വി.പി. ജോയിക്കും പോലീസ് മേധാവി അനിൽ കാന്തിനും പകരക്കാരെ നിയമിക്കുന്നത് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്തില്ല. 27-ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഈ നിയമനങ്ങൾ തീരുമാനിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/124290/due-to-health-reasons-the-chief-ministers-official-programs-till-27th-have-been-postponed)