---
title: "കണ്ണൂരിൽ ഓട്ടോറിക്ഷയിൽ കടത്തുക യായിരുന്ന നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ."
english_title: "A youth from Kasaragod was arrested with four sacks of banned tobacco products in an auto-rickshaw in Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/124213/a-youth-from-kasaragod-was-arrested-with-four-sacks-of-banned-tobacco-products-in-an-auto-rickshaw-in-kannur"
published_at: "2023-06-22T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493f578eeaeb_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ ഓട്ടോറിക്ഷയിൽ കടത്തുക യായിരുന്ന നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ.

> **Lead Summary:** **കണ്ണൂർ :** കണ്ണൂരിൽ ഓട്ടോറിക്ഷയിൽ കടത്തുക യായിരുന്ന നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. കണ്ണൂർ ടൗൺ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റിലായത്.

## Article Content

**കണ്ണൂർ :** കണ്ണൂരിൽ ഓട്ടോറിക്ഷയിൽ കടത്തുക യായിരുന്ന നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. കണ്ണൂർ ടൗൺ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റിലായത്.

കാസർക്കോട് നെല്ലിക്കുന്ന് പാദാർ ഹൗസിൽ ഉമറുൽ ഫാറൂഖ് (40) ആണ് പിടിയിലായത്. ഇയാൾ സഞ്ചരിച്ച കെ. എൽ 14 എഫ് 2036 ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. രാത്രി കേരള ബാങ്ക് മേഖല ഓഫീസിന് മുൻവ ശത്തുള്ള റോഡിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ ഓട്ടോറിക്ഷയിൽ വിൽപ്പനക്കായി വരുന്നുണ്ടെന്ന രഹസ്യവിവര ത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. നാല് ചാക്ക് നിറയെ പുകയില ഉൽപ്പന്നങ്ങളുണ്ടായിരുന്നു. കണ്ണൂരിൻ്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/124213/a-youth-from-kasaragod-was-arrested-with-four-sacks-of-banned-tobacco-products-in-an-auto-rickshaw-in-kannur)