---
title: "തെരുവുനായകളെ കൊല്ലാൻ സുപ്രീം കോടതിയെ സമീപിച്ചതിന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് വധഭീഷണി ; കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു "
english_title: "Kannur District Panchayat President PP Divya receives death threat for approaching Supreme Court to kill stray dogs;Kannur town police registered a case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/124083/kannur-district-panchayat-president-pp-divya-receives-death-threat-for-approaching-supreme-court-to-kill-stray-dogskannur-town-police-registered-a-case"
published_at: "2023-06-21T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64930af62ef9e_download_(18).jpg"
keywords: []
---

# തെരുവുനായകളെ കൊല്ലാൻ സുപ്രീം കോടതിയെ സമീപിച്ചതിന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് വധഭീഷണി ; കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു 

> **Lead Summary:** **കണ്ണൂർ: ** സിപിഎമ്മിന്റെ യുവ നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യക്ക് വധഭീഷണി. അക്രമകാരികളായ തെരുവ് നായകളെ കൊല്ലാൻ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വധഭീഷണി ഉയർന്നത്.

## Article Content

**കണ്ണൂർ: ** സിപിഎമ്മിന്റെ യുവ നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യക്ക് വധഭീഷണി. അക്രമകാരികളായ തെരുവ് നായകളെ കൊല്ലാൻ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വധഭീഷണി ഉയർന്നത്.

മൃഗസ്നേഹികൾ ഉൾപ്പെട്ട വാട്സ്‌ആപ്പ് ഗ്രൂപ്പിലാണ് ഭീഷണി സന്ദേശം വന്നത്. ഈ സന്ദേശം അടക്കം ഉൾപ്പെടുത്തി പിപി ദിവ്യ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകി. പരാതിയിൽ പൊലീസ് കേസെടുത്തു. തെരുവുനായ വിഷയത്തിൽ 12 ന് വിശദമായ വാദം സുപ്രീം കോടതി കേൾക്കാനിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/124083/kannur-district-panchayat-president-pp-divya-receives-death-threat-for-approaching-supreme-court-to-kill-stray-dogskannur-town-police-registered-a-case)