---
title: "കതിരൂർ ജി വി എച്ച് എസ് എസിൽ  ശതാബ്ദി ഉദ്യാനം ഉദ്ഘാടനം ചെയ്തു."
english_title: "Satabdi Udyanam was inaugurated at Kathirur GVHS."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/124072/satabdi-udyanam-was-inaugurated-at-kathirur-gvhs"
published_at: "2023-06-21T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649302e9c3108_Untitled-3_copy.jpg"
keywords: []
---

# കതിരൂർ ജി വി എച്ച് എസ് എസിൽ  ശതാബ്ദി ഉദ്യാനം ഉദ്ഘാടനം ചെയ്തു.

> **Lead Summary:** ** കതിരൂർ :** കതിരൂർ ജി വി എച്ച് എസ് എസിൽ ശതാബ്ദി ഉദ്യാനം ഉദ്ഘാടനം ചെയ്തു. മൂർക്കോത്ത് കുടുംബാംഗമായ ഷാജിമോൻ മൂർക്കോത്ത് കതിരൂർ ജിവിഎച്ച്എസ്എസ് ൽ നിർമ്മിച്ചുനൽകിയ ശതാബ്ദി ഉദ്യാനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.

## Article Content

** കതിരൂർ :** കതിരൂർ ജി വി എച്ച് എസ് എസിൽ ശതാബ്ദി ഉദ്യാനം ഉദ്ഘാടനം ചെയ്തു. മൂർക്കോത്ത് കുടുംബാംഗമായ ഷാജിമോൻ മൂർക്കോത്ത് കതിരൂർ ജിവിഎച്ച്എസ്എസ് ൽ നിർമ്മിച്ചുനൽകിയ ശതാബ്ദി ഉദ്യാനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡന്റ് ശ്രീജേഷ് പടന്നക്കണ്ടി അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം മുഹമ്മദ് അഫ്സൽ , പ്രിൻസിപ്പാൾ ഡോ.എസ് അനിത, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ കെ.പ്രിയ,മുൻ എച്ച് എം പ്രകാശൻ കർത്ത , ഗംഗാധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നാഷണൽ യൂത്ത് ഐക്കൻ ആയി തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി കതിരൂർ സ്ക്കൂളിലെ പൂർവ വിദ്യാർഥിനി കെ.അശ്വിനിയെ ചടങ്ങിൽ അനുമോദിച്ചു. പ്രധാനധ്യാപകൻ എ.പ്രശാന്ത് സ്വാഗതവും പി.പ്രകാശൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/124072/satabdi-udyanam-was-inaugurated-at-kathirur-gvhs)