---
title: "കണ്ണൂർ   റെയിൽ പാളത്തിനരികിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി"
english_title: "The body was found rotting near the Kannur railway tracks"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123997/the-body-was-found-rotting-near-the-kannur-railway-tracks"
published_at: "2023-06-21T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492c3fedfa21_download_(12).jpg"
keywords: []
---

# കണ്ണൂർ   റെയിൽ പാളത്തിനരികിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കണ്ണൂർ**: എടക്കാട് ചാല 12 കണ്ടിക്ക് സമീപത്തെ റെയിൽ പാളത്തിനരികിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. റെയിൽ പാളത്തിനരികിലുള്ള കുറ്റിക്കാട്ടിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു അഴുകിയ നിലയിലുള്ള മൃതദേഹം.

## Article Content

**കണ്ണൂർ**: എടക്കാട് ചാല 12 കണ്ടിക്ക് സമീപത്തെ റെയിൽ പാളത്തിനരികിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. റെയിൽ പാളത്തിനരികിലുള്ള കുറ്റിക്കാട്ടിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു അഴുകിയ നിലയിലുള്ള മൃതദേഹം.

ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. എടക്കാട് പൊലീസ് എത്തി മൃതദേഹം കണ്ണൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ട്രെയിനിൽ നിന്ന് വീണോ ട്രെയിൻ തട്ടിയോ മരിച്ചതായിരിക്കാമെന്നാണ് പൊലീസ് പറയുന്നത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123997/the-body-was-found-rotting-near-the-kannur-railway-tracks)