---
title: "എല്ലാവരെയും ഷോക്കടിപ്പിക്കുന്ന  കെഎസ്ഇബിയെ  ഷോക്കടിപ്പിച്ച്  എ.ഐ ക്യാമറ ; ജീപ്പിന് മുകളിൽ തോട്ടി വച്ച് സഞ്ചരിച്ചതിന്  20,500 രൂപ പിഴയടക്കാൻ നോട്ടീസ്"
english_title: "A.I camera shocked KSEB which shocked everyone;Notice to pay a fine of Rs 20,500 for traveling with trash on top of the jeep"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123968/ai-camera-shocked-kseb-which-shocked-everyonenotice-to-pay-a-fine-of-rs-20500-for-traveling-with-trash-on-top-of-the-jeep"
published_at: "2023-06-21T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492ada53d34f_Untitled-5_copy.jpg"
keywords: []
---

# എല്ലാവരെയും ഷോക്കടിപ്പിക്കുന്ന  കെഎസ്ഇബിയെ  ഷോക്കടിപ്പിച്ച്  എ.ഐ ക്യാമറ ; ജീപ്പിന് മുകളിൽ തോട്ടി വച്ച് സഞ്ചരിച്ചതിന്  20,500 രൂപ പിഴയടക്കാൻ നോട്ടീസ്

> **Lead Summary:** **വയനാട് : ** വയനാട്ടിൽ കെഎസ്ഇബിയുടെ ജീപ്പിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. കെ.എസ്.ഇ.ബി ലൈൻ വർക്കിനായി തോട്ടിയുമായി പോയ വാഹനമാണ് എ.ഐ ക്യാമറയിൽ പതിഞ്ഞത്. ഇതിന് പിന്നാലെയാണ് 20,500 രൂപ പിഴ യൊടുക്കണമെന്ന് കാണിച്ച് മോട്ടോർവാഹനവകുപ്പ് കെഎസ്ഇബിയ്ക്ക് നോട്ടീസ് അയച്ചത്.

## Article Content

**വയനാട് : ** വയനാട്ടിൽ കെഎസ്ഇബിയുടെ ജീപ്പിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. കെ.എസ്.ഇ.ബി ലൈൻ വർക്കിനായി തോട്ടിയുമായി പോയ വാഹനമാണ് എ.ഐ ക്യാമറയിൽ പതിഞ്ഞത്. ഇതിന് പിന്നാലെയാണ് 20,500 രൂപ പിഴ യൊടുക്കണമെന്ന് കാണിച്ച് മോട്ടോർവാഹനവകുപ്പ് കെഎസ്ഇബിയ്ക്ക് നോട്ടീസ് അയച്ചത്.

അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാർക്കായി വാടകയ്ക്കെടുത്ത ജീപ്പിനാണ് ഫൈൻ കിട്ടിയത്. അമ്പലവയൽ സെക്ഷൻ ഓഫീസിനായി ഓടുന്ന കെ.എൽ. 18 ക്യൂ. 2693 നമ്പർ ജീപ്പിനാണ് എ.ഐ ക്യാമറയുടെ ഷോക്ക് കിട്ടിയത്.

ജൂൺ ആറിന് ചാർജുചെയ്ത കേസിന് 17 നാണ് നോട്ടീസ് വന്നത്. വണ്ടിയുടെ ചിത്രങ്ങളും പിഴയ്ക്ക് കാരണമായ കുറ്റങ്ങളും സഹിതം എം.വി.ഡിയുടെ കത്തുവന്നതോടെ വാഹന ഉടമ ഞെട്ടി. കാലങ്ങളായി ഇതേരീതിയിൽ ഓടുന്ന വാഹനത്തിന് ഭീമമായ തുക പിഴയീടാക്കിയത് കെ.എസ്.ഇ.ബി.ക്കും വലിയ ഷോക്കായി. കെ.എസ്.ഇ.ബിക്കായാണ് വാഹനം ഓടിയതെന്നതിനാൽ പിഴതുക ബോർഡ് തന്നെ അടക്കേണ്ടിവരും.

സംഭവത്തിൽ കെ.എസ്.ഇ.ബി. ഉന്നതരെയും മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തെയും വിവരമറിയിച്ചിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി. ഇലക്ട്രിക് സെക്ഷൻ അസി. എഞ്ചിനീയർ എ.ഇ. സുരേഷ് പറഞ്ഞു. ലൈനിൽ ധാരാളം അറ്റകുറ്റപ്പണികൾ ഉളള മഴക്കാലത്ത് എ.ഐ. കാമറയെപ്പേടിച്ച് വണ്ടി പുറത്തിറക്കാൻ പറ്റാതായും ജീവനക്കാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123968/ai-camera-shocked-kseb-which-shocked-everyonenotice-to-pay-a-fine-of-rs-20500-for-traveling-with-trash-on-top-of-the-jeep)