---
title: "ജാഗ്രത,സംസ്ഥാനം ലഹരി മാഫിയയുടെ പിടിയിൽ ; 5 മാസത്തിനിടെ പിടികൂടിയത്  15 കോടി രൂപയുടെ മയക്ക് മരുന്ന്, 45,637 കേസുകൾ.."
english_title: "Vigilance, the state is in the grip of drug mafia;Narcotics worth Rs 15 crore and 45,637 cases were seized in 5 months."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123903/vigilance-the-state-is-in-the-grip-of-drug-mafianarcotics-worth-rs-15-crore-and-45637-cases-were-seized-in-5-months"
published_at: "2023-06-21T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64927a152a953_Untitled-1_copy.jpg"
keywords: []
---

# ജാഗ്രത,സംസ്ഥാനം ലഹരി മാഫിയയുടെ പിടിയിൽ ; 5 മാസത്തിനിടെ പിടികൂടിയത്  15 കോടി രൂപയുടെ മയക്ക് മരുന്ന്, 45,637 കേസുകൾ..

> **Lead Summary:** **കണ്ണൂർ : **സംസ്ഥാനത്ത് ലഹരി മാഫിയക്കെതി രായ നടപടികളുടെ ഭാഗമായി കഴിഞ്ഞ അഞ്ചു മാസത്തിനിടെ എക്സൈസ് രജിസ്റ്റർ ചെയ്തത് 45,637 കേസുകൾ. ഇതിൽ 2,740 എണ്ണം മയക്കുമരുന്ന് കേസുകളാണ്. ഈ കേസുകളിലായി 2,726പേർ അറസ്റ്റിലായി. 4.04 കിലോ എംഡിഎംഎ, 448 ഗ്രാം മെറ്റാഫിറ്റമിൻ, 4.03 കിലോ ഹാഷിഷ് ഓയിൽ എന്നിവ ഈ കാലയളവിൽ പിടിച്ചെടുത്തു.

## Article Content

**കണ്ണൂർ : **സംസ്ഥാനത്ത് ലഹരി മാഫിയക്കെതി രായ നടപടികളുടെ ഭാഗമായി കഴിഞ്ഞ അഞ്ചു മാസത്തിനിടെ എക്സൈസ് രജിസ്റ്റർ ചെയ്തത് 45,637 കേസുകൾ. ഇതിൽ 2,740 എണ്ണം മയക്കുമരുന്ന് കേസുകളാണ്. ഈ കേസുകളിലായി 2,726പേർ അറസ്റ്റിലായി. 4.04 കിലോ എംഡിഎംഎ, 448 ഗ്രാം മെറ്റാഫിറ്റമിൻ, 4.03 കിലോ ഹാഷിഷ് ഓയിൽ എന്നിവ ഈ കാലയളവിൽ പിടിച്ചെടുത്തു.

ഇതിന് പുറമേ 1184.93 കിലോ കഞ്ചാവും 1931 കഞ്ചാവ് ചെടികളും കണ്ടെടുത്തു. 2.127 ഗ്രാം എൽഎ സ്ഡി, 191,725 ഗ്രാം ബ്രൗൺ ഷുഗർ, 276 ഗ്രാം ഹെറോയിൻ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. അഞ്ചുമാസത്തിനിടെ ആകെ 14.66 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായാണ് കണക്കുകൾ വ്യക്തമാക്കുന്ന ത്.

മയക്കുമരുന്ന് കേസുകൾക്കു പുറമേ 8003 അബ്കാരി കേസുകളും പുകയില ഉൽപ്പന്നങ്ങ ളുമായി ബന്ധപ്പെട്ട് 34,894 കേസുകളും രജിസ്റ്റർ ചെയ്തു. 578 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

അബ്കാരി കേസുകളിൽ 6926 പേർ പിടിയിലായി. മയക്കുമരുന്ന് കേസുകൾ കൂടുതൽ പിടിക്കപ്പെട്ടത് എറണാകുളം ജില്ലയിലും (358 എണ്ണം), കുറവ് കാസർകോടും (31)ആണ്. മികച്ച എൻഫോഴ്സ്മെന്റ് പ്രവർ ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന എക്സൈസ് ഉദ്യോഗസ്ഥരെ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. മയക്കുമരുന്നി നെതിരേ കൂടുതൽ ശക്തമായ നടപടികളുമായി എക്സൈസ് മുന്നോട്ടുപോവുമെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123903/vigilance-the-state-is-in-the-grip-of-drug-mafianarcotics-worth-rs-15-crore-and-45637-cases-were-seized-in-5-months)