---
title: "പള്ളൂരിൽ മദ്യക്കട കുത്തിത്തുറന്ന് കവർച്ച നടത്തിയവർ റിമാൻറിൽ"
english_title: "Those who broke open a liquor shop in Pallur and robbed it are in remand"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123892/those-who-broke-open-a-liquor-shop-in-pallur-and-robbed-it-are-in-remand"
published_at: "2023-06-21T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64926e4009c54_download_(5).jpg"
keywords: []
---

# പള്ളൂരിൽ മദ്യക്കട കുത്തിത്തുറന്ന് കവർച്ച നടത്തിയവർ റിമാൻറിൽ

> **Lead Summary:** **മാഹി: **പള്ളൂരിൽ മദ്യക്കട കുത്തിത്തുറന്ന് മദ്യവും പണവും മോഷ്ടിച്ച പ്രതികൾ റിമാൻ്റിൽ. നാദാപുരം ജാതിയേരിയിലെ അടുക്ക പൈനക്കാട്ടിൽ ഹൗസിലെ എ പി അബ്ദുൽ ശരീഫ് , വളയം ചെക്കോറ്റ എടിയേരികണ്ടിയിലെ വി പി അമീർ (32, മോട്ട അമീർ) എന്നിവരെയാണ് മാഹി സർക്കിൾ ഇൻസ്പെക്‌ടർ ബി എം മനോജും സംഘവും അറസ്റ്റ് ചെയ്തത്‌.

## Article Content

**മാഹി: **പള്ളൂരിൽ മദ്യക്കട കുത്തിത്തുറന്ന് മദ്യവും പണവും മോഷ്ടിച്ച പ്രതികൾ റിമാൻ്റിൽ. നാദാപുരം ജാതിയേരിയിലെ അടുക്ക പൈനക്കാട്ടിൽ ഹൗസിലെ എ പി അബ്ദുൽ ശരീഫ് , വളയം ചെക്കോറ്റ എടിയേരികണ്ടിയിലെ വി പി അമീർ (32, മോട്ട അമീർ) എന്നിവരെയാണ് മാഹി സർക്കിൾ ഇൻസ്പെക്‌ടർ ബി എം മനോജും സംഘവും അറസ്റ്റ് ചെയ്തത്‌.

ജൂൺ 9ന് പള്ളൂരിലെ ജോളി വൈൻസിലാണ്‌ മോഷണം നടന്നത്. കാറിലെത്തിയ പ്രതികൾ കടയുടെ ഷട്ടർ കുത്തിത്തുറന്ന്‌ 35 ബ്രാണ്ടി, 19 ബിയർ ബോട്ടിൽ, കംപ്യൂട്ടറിന്റെ സിപിയു, ഇരുപത്തൊന്നായിരം രൂപ എന്നിവ മോഷ്ടിച്ചിരുന്നു. ഇവരിൽനിന്ന്‌ മോഷണമുതൽ പൊലീസ് കണ്ടെടുത്തു.

പള്ളൂർ എസ്ഐ കെ സി അജയകുമാർ, എഎസ്ഐമാരായ ടി സോമൻ, കിഷോർ കുമാർ, സുനിൽ കുമാർ, ഹെഡ് കോൺസ്റ്റബിൾ ശ്രീജേഷ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123892/those-who-broke-open-a-liquor-shop-in-pallur-and-robbed-it-are-in-remand)