---
title: "ഓടിക്കൊണ്ടിരിക്കെ പുക, കണ്ണൂരിൽ കാർ കത്തി നശിച്ചു ; ഇരിട്ടി സ്വദേശി രക്ഷപ്പെട്ടത് തലനാരിഴക്ക് "
english_title: "Smoke while running, car burnt down in Kannur;The native of Iriti escaped unharmed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123838/smoke-while-running-car-burnt-down-in-kannurthe-native-of-iriti-escaped-unharmed"
published_at: "2023-06-20T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491c4576c852_Untitled-2_copy.jpg"
keywords: []
---

# ഓടിക്കൊണ്ടിരിക്കെ പുക, കണ്ണൂരിൽ കാർ കത്തി നശിച്ചു ; ഇരിട്ടി സ്വദേശി രക്ഷപ്പെട്ടത് തലനാരിഴക്ക് 

> **Lead Summary:** **കണ്ണൂർ: ** ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. കണ്ണൂർ കോട്ടയിൽ പോയി മടങ്ങി വരികയായിരുന്ന ഇരിട്ടി നായാട്ടുപാറ സ്വദേശിയുടെ വാഹനത്തിനാണ് തീപിടിച്ചത്. ജില്ലാ ആശുപത്രിക്ക് സമീപത്തുവെച്ചായിരുന്നു കാറിന് തീപിടിച്ചത്.

## Article Content

**കണ്ണൂർ: ** ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. കണ്ണൂർ കോട്ടയിൽ പോയി മടങ്ങി വരികയായിരുന്ന ഇരിട്ടി നായാട്ടുപാറ സ്വദേശിയുടെ വാഹനത്തിനാണ് തീപിടിച്ചത്. ജില്ലാ ആശുപത്രിക്ക് സമീപത്തുവെച്ചായിരുന്നു കാറിന് തീപിടിച്ചത്.

സംഭവത്തിൽ ആർക്കും പരിക്കില്ല. ഓടിക്കൊണ്ടിരിക്കെ കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട ഡ്രൈവർ വാഹനം നിർത്തി ബോണറ്റ് തുറന്നു പരിശോധിച്ചപ്പോൾ തീ ആളിപ്പടരുകയായിരുന്നു. ഉടൻ തന്നെ ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു. ഡ്രൈവർ മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123838/smoke-while-running-car-burnt-down-in-kannurthe-native-of-iriti-escaped-unharmed)