---
title: "പാറാൽ ദാറുൽ ഇർഷാദ്  അറബിക് കോളേജിൽ സന്ദർശനം നടത്തുന്ന നാക് പിയർ ടീമിന് കണ്ണൂർ  വിമാനത്താവളത്തിൽ സ്വീകരണം നൽകി"
english_title: "Nac Peer team visiting Paral Darul Irshad Arabic College received at Kannur Airport"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123836/nac-peer-team-visiting-paral-darul-irshad-arabic-college-received-at-kannur-airport"
published_at: "2023-06-20T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491c28b84305_Untitled-2_copy.jpg"
keywords: []
---

# പാറാൽ ദാറുൽ ഇർഷാദ്  അറബിക് കോളേജിൽ സന്ദർശനം നടത്തുന്ന നാക് പിയർ ടീമിന് കണ്ണൂർ  വിമാനത്താവളത്തിൽ സ്വീകരണം നൽകി

> **Lead Summary:** **പാറാൽ: ** പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജിൽ യു ജി സി നാക് അക്രഡിറ്റേഷൻ്റെ ഭാഗമായി സന്ദർശനം നടത്തുന്ന യു ജി സി നാക് പിയർ ടീം അംഗങ്ങളായ ശ്രീനഗറിലെ ക്ലസ്റ്റർ യൂണിവേഴ്സിറ്റി രജിസ്ട്രാറും ജമ്മു കാശ്മീർ ഹയർ എഡുക്കേഷൻ മുൻ ഡയറക്ടറുമായ യാസീൻ അഹ്മദ് ഷാ, അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി അറബിക് വിഭാഗം സീനിയർ പ്രൊഫ. മുഹമ്മദ് സാമി അക്തർ,

## Article Content

**പാറാൽ: ** പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജിൽ യു ജി സി നാക് അക്രഡിറ്റേഷൻ്റെ ഭാഗമായി സന്ദർശനം നടത്തുന്ന യു ജി സി നാക് പിയർ ടീം അംഗങ്ങളായ ശ്രീനഗറിലെ ക്ലസ്റ്റർ യൂണിവേഴ്സിറ്റി രജിസ്ട്രാറും ജമ്മു കാശ്മീർ ഹയർ എഡുക്കേഷൻ മുൻ ഡയറക്ടറുമായ യാസീൻ അഹ്മദ് ഷാ, അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി അറബിക് വിഭാഗം സീനിയർ പ്രൊഫ. മുഹമ്മദ് സാമി അക്തർ,

അമരാവതി എം വി ഡി എം കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. സ്മിത റാവു സാഹബ് ദേശ്മുഖ് എന്നിവരെ കണ്ണൂർ വിമാനത്താവളത്തിൽ കോളേജ് മനേജർ എം പി അഹമ്മദ് ബഷീർ, സെക്രട്ടറി റമീസ് പാറാൽ, പ്രിൻസിപ്പാൾ ഡോ. പി കെ അബ്ദുൽ ജലീൽ ഒതായി, ഐ ക്യു എ സി കോഡിനേറ്റർ പ്രൊഫ. കെ അഷ്റഫ് വാണിമേൽ, പ്രൊഫ. ഹുമയൂൺ കബീർ ഫാറൂഖി, പ്രൊഫ. സുൽഫിയ സത്താർ, പ്രൊഫ. ഷഫീഖ് മമ്പറം എന്നിവർ ചേർന്ന് സ്വീകരിച്ചു.

ജൂൺ 21, 22 തീയതികളിലാണ് നാക് ടീമിൻ്റെ സന്ദർശനം. മുൻ കാശ്മീർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല 1975 ൽ ശിലാസ്ഥാപനം നടത്തിയ കോളേജ് 1978 മുതലാണ് പ്രവർത്തനം തുടങ്ങിയത്.

1995 ൽ കേരള സർക്കാർ അംഗീകാരം നൽകിയ കോളേജ് ഇപ്പോൾ കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിൽ അഫിലിയേറ്റ് ചെയ്ത എയ്ഡഡ് സ്ഥാപനമാണ്. എം എ അറബിക്, ബി എ അഫ്ളലുൽ ഉലമാ അറബിക്, അഫ്ളലുൽ ഉലമാ പ്രിലിമിനറി എന്നീ കോഴ്സുകളാണുള്ളത്. ആധുനിക രീതിയിലുള്ള ക്ലാസ് റൂം, ഓഡിറ്റോറിയം, വിശാലമായ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, കാൻ്റീൻ, ആംഫി തിയേറ്റർ, ഷട്ടിൽ കോർട്ട്, ഫിറ്റ്നസ് സെൻ്റർ എന്നീ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123836/nac-peer-team-visiting-paral-darul-irshad-arabic-college-received-at-kannur-airport)