---
title: "കോപ്പാലത്തെ ബാർ മാനേജരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ; മൂന്ന് പ്രതികളും റിമാൻ്റിൽ"
english_title: "The case of trying to kill the bar manager in Koppalam;All three accused are in remand"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123808/the-case-of-trying-to-kill-the-bar-manager-in-koppalamall-three-accused-are-in-remand"
published_at: "2023-06-20T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491aae603e25_Untitled-1_copy.jpg"
keywords: []
---

# കോപ്പാലത്തെ ബാർ മാനേജരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ; മൂന്ന് പ്രതികളും റിമാൻ്റിൽ

> **Lead Summary:** **പാനൂർ: ** മാഹി കോപ്പാലത്തെ ഗോൾഡൻ റോക്ക് ബാറിലെ മാനേജർ വിഷ്ണുവിനെ തലയ്ക്ക് കല്ലു കൊണ്ട് കുത്തി വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മംഗളൂരു ദേലർകട്ട സ്വദേശി അബൂബക്കർ ആണ് അറസ്റ്റിലായത്.

## Article Content

**പാനൂർ: ** മാഹി കോപ്പാലത്തെ ഗോൾഡൻ റോക്ക് ബാറിലെ മാനേജർ വിഷ്ണുവിനെ തലയ്ക്ക് കല്ലു കൊണ്ട് കുത്തി വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മംഗളൂരു ദേലർകട്ട സ്വദേശി അബൂബക്കർ ആണ് അറസ്റ്റിലായത്.

പാനൂർ ചെണ്ടയാട് സ്വദേശി അമൽ രാജ് എന്ന അമ്പോച്ചൻ, പാനൂർ കൂരാറ സ്വദേശി സനീഷ് എന്നിവർ നേരത്തെ അറസ്റ്റിലാ യിരുന്നു. ബാറിൽ മദ്യപിച്ച സംഘത്തോട് ബിൽ അടയക്കാൻ പറഞ്ഞതോടെ പ്രകോപിതരായ പ്രതികൾ കല്ലെടുത്ത് വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു. വധശ്രമത്തിനാണ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തത്. വിഷ്ണു ആശുപത്രിയിൽ ചികിത്സയി ലാണ്.

മാഹി സർക്കിൾ ഇൻസ്പെക്ടർ ബി.എം. മനോജിന്റെ നിർദേശാനുസരണം പന്തക്കൽ എസ്.ഐ. ജയരാജ്, എഎസ്ഐ സുരേഷ് ബാബു, പള്ളൂർ പോലീസ് സ്റ്റേഷനിലെ പോലീസ് കോൺസ്റ്റബിൾ രാജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതികളെ മാഹി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മദ്യപിച്ച് അക്രമം നടത്തുന്നവർക്കെതിരെയും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്ന് മാഹി പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123808/the-case-of-trying-to-kill-the-bar-manager-in-koppalamall-three-accused-are-in-remand)