---
title: "തെരുവ്നായ ആക്രമണത്തിന്‍റെ പേടിപ്പെടുത്തുന്ന  ദൃശ്യങ്ങളുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയില്‍ ; അടിയന്തിരമായി വാദം കേൾക്കണമെന്നാവശ്യം "
english_title: "Kannur District Panchayat in Supreme Court with scary scenes of street gang attack;Need for urgent hearing"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123756/kannur-district-panchayat-in-supreme-court-with-scary-scenes-of-street-gang-attackneed-for-urgent-hearing"
published_at: "2023-06-20T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64917da7ec157_Untitled-11_copy.jpg"
keywords: []
---

# തെരുവ്നായ ആക്രമണത്തിന്‍റെ പേടിപ്പെടുത്തുന്ന  ദൃശ്യങ്ങളുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയില്‍ ; അടിയന്തിരമായി വാദം കേൾക്കണമെന്നാവശ്യം 

> **Lead Summary:** **കണ്ണൂർ : **കണ്ണൂരിലെ തെരുവ് നായ ആക്രമണം സംബന്ധിച്ച് ജില്ലാപഞ്ചായത്ത് സുപ്രീം കോടതിയിൽ നൽകിയ അപേക്ഷക്കൊപ്പം ദ്യശ്യങ്ങളും സമർപ്പിച്ചു. മുഴുപ്പിലങ്ങാട് ഉൾപ്പെടെ നടന്ന തെരുവുനായ ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത് .

## Article Content

**കണ്ണൂർ : **കണ്ണൂരിലെ തെരുവ് നായ ആക്രമണം സംബന്ധിച്ച് ജില്ലാപഞ്ചായത്ത് സുപ്രീം കോടതിയിൽ നൽകിയ അപേക്ഷക്കൊപ്പം ദ്യശ്യങ്ങളും സമർപ്പിച്ചു. മുഴുപ്പിലങ്ങാട് ഉൾപ്പെടെ നടന്ന തെരുവുനായ ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത് .

ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്. അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെടും. പേപ്പട്ടികളെയും ആക്രമകാരികളായ  തെരുവ് നായ്ക്കളെയും ദയാ വധം ചെയ്യാൻ അനുവദിക്കണമെന്ന്‌ അവശ്യപ്പെട്ടിട്ടുണ്ട്.

കണ്ണൂർ ജില്ലയിൽ തെരുവ് നായകളുടെ അക്രമം വർദ്ധിക്കുകയാണെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. നേരത്തെ തെരുവ് നായ ആക്രമണവുമായി ബന്ധപ്പെട്ട് കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ കക്ഷി ചേർന്നിരുന്നു. അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ ആണ് പി പി ദിവ്യയ്ക്ക് വേണ്ടി സുപ്രീം കോടതിയിൽ അപേക്ഷ ഫയൽ ചെയ്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123756/kannur-district-panchayat-in-supreme-court-with-scary-scenes-of-street-gang-attackneed-for-urgent-hearing)