---
title: "കർഷക സംഘം ചമ്പാട്  കാർഗിൽ യൂണിറ്റ് സമ്മേളനത്തിന് വിതരണം ചെയ്ത വാഴ കന്നുകളിലൂടെ ലഭിച്ചത് നൂറ് മേനി വിളവ്. "
english_title: "One hundred maunds of banana stalks were distributed to the farmers' group at the Champat Kargil Unit Conference."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123747/one-hundred-maunds-of-banana-stalks-were-distributed-to-the-farmers-group-at-the-champat-kargil-unit-conference"
published_at: "2023-06-20T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491736468e81_Untitled-9_copy.jpg"
keywords: []
---

# കർഷക സംഘം ചമ്പാട്  കാർഗിൽ യൂണിറ്റ് സമ്മേളനത്തിന് വിതരണം ചെയ്ത വാഴ കന്നുകളിലൂടെ ലഭിച്ചത് നൂറ് മേനി വിളവ്. 

> **Lead Summary:** **ചമ്പാട്: ** കർഷക സംഘം ചമ്പാട് കാർഗിൽ യൂണിറ്റ് സമ്മേളനത്തിന് വിതരണം ചെയ്ത വാഴ കന്നുകളിലൂടെ ലഭിച്ചത് നൂറ് മേനി, വിളവെടുപ്പ് ഉദ്ഘാടനം നടന്നു.

## Article Content

**ചമ്പാട്: ** കർഷക സംഘം ചമ്പാട് കാർഗിൽ യൂണിറ്റ് സമ്മേളനത്തിന് വിതരണം ചെയ്ത വാഴ കന്നുകളിലൂടെ ലഭിച്ചത് നൂറ് മേനി, വിളവെടുപ്പ് ഉദ്ഘാടനം നടന്നു.

ഭിന്നശേഷിക്കാരനായ ഷാക്കിറിൻ്റെ വീട്ടുവളപ്പിൽ നടന്ന വിളവെടുപ്പിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും കർഷകനുമായ കെ.പി ശശിധരൻ നിർവഹിച്ചു.

കർഷക സംഘം വില്ലേജ് പ്രസിഡണ്ട് ടി.ടി അഷ്ക്കർ, വാർഡംഗം ഹഫ്സത്ത് ഇടവലത്ത്, കാർഗിൽ ബ്രാഞ്ച് സെക്രട്ടറി നസീർ ഇടവലത്ത്, ഷമീന, കെ.പി ആർട്സ് പുരുഷോത്തമൻ, ബാലൻ തുടങ്ങി നിരവധിയാളുകൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123747/one-hundred-maunds-of-banana-stalks-were-distributed-to-the-farmers-group-at-the-champat-kargil-unit-conference)