---
title: "എം ഡി എം എ, കഞ്ചാവ് എന്നിവ വിദ്യാർത്ഥികൾക്ക് വിതരണം നടത്തുന്ന സംഘത്തിലെ 2 പേർ മാഹിയിൽ പിടിയിൽ"
english_title: "2 members of a gang distributing MDMA and Ganja to students arrested in Mahi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123651/2-members-of-a-gang-distributing-mdma-and-ganja-to-students-arrested-in-mahi"
published_at: "2023-06-20T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649135c79c90e_Untitled-2_copy.jpg"
keywords: []
---

# എം ഡി എം എ, കഞ്ചാവ് എന്നിവ വിദ്യാർത്ഥികൾക്ക് വിതരണം നടത്തുന്ന സംഘത്തിലെ 2 പേർ മാഹിയിൽ പിടിയിൽ

> **Lead Summary:** **മാഹി : **ലഹരി ഉത്പന്നങ്ങൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്ന മയക്കുമരുന്ന് സംഘത്തിലെ രണ്ട് യുവാക്കളെ മാഹി പോലീസ് അറസ്റ്റ് ചെയ്തു. മാഹി പാറക്കലിലെ മുഹമ്മദ് സഫ്വാ നെയാണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. മാരക മയക്കുമരുന്നായ എം.ഡി.എം.എ. വിദ്യാർഥികൾക്ക് വില്പന നടത്തിവരുന്ന യുവാവിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് ഇയാൾ രാവിലെ പിടിയിലായത്.

## Article Content

**മാഹി : **ലഹരി ഉത്പന്നങ്ങൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്ന മയക്കുമരുന്ന് സംഘത്തിലെ രണ്ട് യുവാക്കളെ മാഹി പോലീസ് അറസ്റ്റ് ചെയ്തു. മാഹി പാറക്കലിലെ മുഹമ്മദ് സഫ്വാ നെയാണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. മാരക മയക്കുമരുന്നായ എം.ഡി.എം.എ. വിദ്യാർഥികൾക്ക് വില്പന നടത്തിവരുന്ന യുവാവിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് ഇയാൾ രാവിലെ പിടിയിലായത്.

ഇയാളിൽനിന്നും 300 മില്ലിഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. മുഹമ്മദ് സഫ്വാന് ലഹരി ഉത്പന്നങ്ങൾ എത്തിക്കുന്ന സംഘത്തിലെ മറ്റൊരു യുവാവും പിടിയിലായി. സഫ്വാനിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് ന്യൂ മാഹി പുന്നാൽ കുറിച്ചിയിലെ പുന്നേന്റവിടെ വിശാലി(38)നെ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ സൂക്ഷിച്ച 38 ഗ്രാം കഞ്ചാവും പിടികൂടി. മുഹമ്മദ് സഫ്വാനെ മാഹി കോടി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വിശാലിനെ അല്പസമയത്തിനകം കോടതിയിൽ ഹാജരാക്കും.

മാഹി സർക്കിൾ ഇൻസ്പെക്ടർ ബി.എം. മനോജ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. പി. പ്രദീപ്, എ.എസ്.ഐ. മാരായ കിഷോർകുമാർ, സുനിൽകുമാർ, ഹെഡ് കോൺസ്റ്റബിൾമാരായ സുജേഷ്, വിനീഷ്, ശ്രീജേഷ്, വനിത ഹോം ഗാർഡ് ബില്ലി എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തുന്നത്. മാഹി എസ്.പി. രാജശങ്കർ വെ ള്ളാട്ടിന്റെ നിർദ്ദേശമനുസരിച്ചാണ് ലഹരി മാഫിയക്കെതിരെയുള്ള നടപടികൾ പുരോഗമി ക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123651/2-members-of-a-gang-distributing-mdma-and-ganja-to-students-arrested-in-mahi)