---
title: " വളയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടി;ഒരാൾക്ക് ഗുരുതര പരിക്ക്"
english_title: "Non-state workers clashed in Valayam; one seriously injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123605/non-state-workers-clashed-in-valayam-one-seriously-injured"
published_at: "2023-06-20T06:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6490f9566239a_download_(6).jpg"
keywords: []
---

#  വളയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടി;ഒരാൾക്ക് ഗുരുതര പരിക്ക്

> **Lead Summary:** **നാദാപുരം : **വളയത്തിനടുത്ത് മഞ്ഞപ്പള്ളിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി. മർദ്ദനമേറ്റ ഒരാളുടെ പരിക്ക് ഗുരുതരം. ഇന്ന് രാത്രി പതിതൊന്നരയോടെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ച യുവാവിന്റെ പരിക്ക് ഗുരുതരമായതിനാൽ വടകര ഗവ. ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

## Article Content

**നാദാപുരം : **വളയത്തിനടുത്ത് മഞ്ഞപ്പള്ളിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി. മർദ്ദനമേറ്റ ഒരാളുടെ പരിക്ക് ഗുരുതരം. ഇന്ന് രാത്രി പതിതൊന്നരയോടെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ച യുവാവിന്റെ പരിക്ക് ഗുരുതരമായതിനാൽ വടകര ഗവ. ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പശ്ചിമബംഗാൾ സ്വദേശി അമിത് (32) നാണ് ഗുരുതര പരിക്കേറ്റത്. അബോധാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ഇയാൾ താമസിക്കുന്ന മുറി വാടക നൽകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123605/non-state-workers-clashed-in-valayam-one-seriously-injured)