---
title: "മുഴപ്പിലങ്ങാട് മൂന്നാം ക്ലാസുകാരിക്കെതിരായ  തെരുവുനായ ആക്രമണം ; ദേശീയപാത ഉപരോധിച്ച് യൂ ഡി എഫ്"
english_title: "Muzhappilangad 3rd class girl attacked by a street person;UDF blocked the national highway"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123588/muzhappilangad-3rd-class-girl-attacked-by-a-street-personudf-blocked-the-national-highway"
published_at: "2023-06-19T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649090ea43b6f_Untitled-4_copy.jpg"
keywords: []
---

# മുഴപ്പിലങ്ങാട് മൂന്നാം ക്ലാസുകാരിക്കെതിരായ  തെരുവുനായ ആക്രമണം ; ദേശീയപാത ഉപരോധിച്ച് യൂ ഡി എഫ്

> **Lead Summary:** **തലശ്ശേരി : ** തെരുവുനായ ആക്രമണത്തിൽ മൂന്നാം ക്ലാസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ മുഴപ്പിലങ്ങാട് ഗ്രാമം വീണ്ടും ഞെട്ടലിൽ. തെരുവുനായയുടെ ആക്രമണത്തിൽ തലനാരിഴക്കാണ് മൂന്നു വയസുകാരിയായ ജാൻവി രക്ഷപ്പെട്ടത്.

## Article Content

**തലശ്ശേരി : ** തെരുവുനായ ആക്രമണത്തിൽ മൂന്നാം ക്ലാസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ മുഴപ്പിലങ്ങാട് ഗ്രാമം വീണ്ടും ഞെട്ടലിൽ. തെരുവുനായയുടെ ആക്രമണത്തിൽ തലനാരിഴക്കാണ് മൂന്നു വയസുകാരിയായ ജാൻവി രക്ഷപ്പെട്ടത്.

കയ്യിലും കാലിലും നിരവധി പരിക്ക് ജാൻവിക്കുണ്ട്. ജാൻവിയുടെ നിലവിളി കേട്ടെത്തിയവരാണ് ജാൻവിയെ നായക്കൂട്ടത്തിൽ നിന്ന് രക്ഷിച്ചത്. മൂന്ന് നായ്ക്കളാണ് കുട്ടിയെ ആക്രമിച്ചത്. എടക്കാട് റയിൽവേ സ്റ്റേഷൻ്റെ പിറക് വശത്ത് വെച്ചാണ്  തെരുവ് നായ്ക്കൾ കുട്ടിയെ അക്രമിച്ചത്.

ദിവസങ്ങൾക്ക് മുമ്പാണ് ഒന്ന് നിലവിളക്കാൻ പോലുമാകാതെ നിഹാലെന്ന കൊച്ചു കുട്ടി മരണത്തിന് കീഴടങ്ങിയത്. കുട്ടിയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് യൂ ഡി എഫിൻ്റെ നേതൃത്വത്തിൽ ദേശീയ പാത ഉപരോധിക്കുകയാണ്. രാഷ്ട്രീയ ജാതി മത ഭേദമന്യേ പ്രതിഷേധത്തിൽ ഒറ്റക്കെട്ടാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123588/muzhappilangad-3rd-class-girl-attacked-by-a-street-personudf-blocked-the-national-highway)