---
title: "ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന പ്രസിഡണ്ട് ചമഞ്ഞ്  പണപ്പിരിവും, പ്രവർത്തനവും ;  പാനൂർ പാലക്കൂൽ സ്വദേശി കെ.കെ. ചാത്തുക്കുട്ടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി."
english_title: "Human Rights Protection Mission State President Chamanju Fundraising and Action;K.K., a resident of Panur Palakool.Complaint against Chatukkutty to Chief Minister."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123582/human-rights-protection-mission-state-president-chamanju-fundraising-and-actionkk-a-resident-of-panur-palakoolcomplaint-against-chatukkutty-to-chief-minister"
published_at: "2023-06-19T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6490850741ac1_Untitled-2_copy.jpg"
keywords: []
---

# ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന പ്രസിഡണ്ട് ചമഞ്ഞ്  പണപ്പിരിവും, പ്രവർത്തനവും ;  പാനൂർ പാലക്കൂൽ സ്വദേശി കെ.കെ. ചാത്തുക്കുട്ടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി.

> **Lead Summary:** **പാനൂർ : **മനുഷ്യവകാശ സംഘടനയുടെ മറവിൽ വ്യാപക പണ പിരിവ് നടത്തി, സംഘടനയുടെ സൽപേരിന് കോട്ടമുണ്ടാക്കിയ കെ.കെ.ചാത്തുക്കുട്ടിക്കെതിരെയാണ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ദേശീയ പ്രസിഡണ്ട് പ്രകാശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് പരാതി നൽകി.

## Article Content

**പാനൂർ : **മനുഷ്യവകാശ സംഘടനയുടെ മറവിൽ വ്യാപക പണ പിരിവ് നടത്തി, സംഘടനയുടെ സൽപേരിന് കോട്ടമുണ്ടാക്കിയ കെ.കെ.ചാത്തുക്കുട്ടിക്കെതിരെയാണ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ദേശീയ പ്രസിഡണ്ട് പ്രകാശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് പരാതി നൽകി.

പരാതിയിൽ മേൽ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. പണ പിരിവ് നടത്തിയ രസീറ്റും, വ്യാജ ലെറ്റർ ഹെഡും ഹാജരാക്കി. എച്ച്.ആർ.പി.എം സംസ്ഥാന പ്രസിഡണ്ട് ചമഞ്ഞ്, പത്രസമ്മേളനം വിളിക്കുകയും, സ്വകാര്യ വ്യക്തികൾക്കെതിരെ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് പരാതി നൽകി സമൂഹത്തിൽ മനുഷ്യാവകാശ സംഘടനയുടെ വിശ്വാസ്യത തകർക്കുകയാണ് കെ.കെ.ചാത്തുക്കുട്ടി എന്നും പരാതിയിൽ പറയുന്നു.

2016 മുതൽ സാമ്പത്തിക അച്ചടക്ക ലംഘനം നടത്തിയതിൻ്റെ പേരിൽ എച്ച്.ആർ.പി.എമ്മിൽ നിന്നും ഇയാളെ പുറത്താക്കിയതാണെന്നും പ്രകാശ് ചെന്നിത്തല പരാതിയിൽ ചൂണ്ടിക്കാട്ടി**
**

**
**  .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123582/human-rights-protection-mission-state-president-chamanju-fundraising-and-actionkk-a-resident-of-panur-palakoolcomplaint-against-chatukkutty-to-chief-minister)