---
title: "പാനൂർ ഗുരുസന്നിധി ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം യു.പി സ്ക്കൂളിൽ നവീകരിച്ച ലൈബ്രറി പ്രവർത്തനമാരംഭിച്ചു."
english_title: "Panur Gurusannidhi Sree Narayana English Medium UP School inaugurated the renovated library."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123500/panur-gurusannidhi-sree-narayana-english-medium-up-school-inaugurated-the-renovated-library"
published_at: "2023-06-19T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64902f88a63cb_45d1ae9d-eea0-4529-aca4-40c468d81fd1_copy.jpg"
keywords: []
---

# പാനൂർ ഗുരുസന്നിധി ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം യു.പി സ്ക്കൂളിൽ നവീകരിച്ച ലൈബ്രറി പ്രവർത്തനമാരംഭിച്ചു.

> **Lead Summary:** **പാനൂർ:** പാനൂർ ഗുരുസന്നിധി ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം യു.പി സ്ക്കൂളിൽ നവീകരിച്ച ലൈബ്രറി പ്രവർത്തനമാരംഭിച്ചു. വിദ്യാരംഗത്തിൻ്റേയും വയനാ പക്ഷാചരണത്തിൻ്റേയും ഉദ്ഘാടന വും ഇതോടൊപ്പം നടന്നു. പ്രമുഖ പ്രഭാഷകൻ സന്തോഷ് ഇല്ലോളിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**പാനൂർ:** പാനൂർ ഗുരുസന്നിധി ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം യു.പി സ്ക്കൂളിൽ നവീകരിച്ച ലൈബ്രറി പ്രവർത്തനമാരംഭിച്ചു. വിദ്യാരംഗത്തിൻ്റേയും വയനാ പക്ഷാചരണത്തിൻ്റേയും ഉദ്ഘാടന വും ഇതോടൊപ്പം നടന്നു. പ്രമുഖ പ്രഭാഷകൻ സന്തോഷ് ഇല്ലോളിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

പി.ടി.എ പ്രസിഡൻ്റ് കെ.മിറാജ് അധ്യക്ഷത വഹിച്ചു. ലൈബ്രറി നവീകരണത്തിന് നേതൃത്വം നൽകിയ മൊകേരി രാജീവ് ഗാന്ധി സ്ക്കൂൾ എൻ.എസ്.എസ് വളണ്ടിയർമാരെ ഗുരുസന്നിധി പ്രസിഡൻ്റ് ടി. പ്രദീപൻ മാസ്റ്റർ അനുമോദിച്ചു.

ഗുരുസന്നിധി സെക്രട്ടറി എൻ.കെ നാണു മാസ്റ്റർ, ഡയറക്ടർമാരായ സജീവ് ഒതയോത്ത്, എൻ.രാജൻ, കെ.ഷംജിത്ത്, എൻ.എസ്.എസ് ലീഡർ നിരഞ്ജന രാജേഷ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ടി.കെ അശോകൻ സ്വാഗതവും, കെ.വി ഉഷ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123500/panur-gurusannidhi-sree-narayana-english-medium-up-school-inaugurated-the-renovated-library)