---
title: "ചെന്നൈ  കനത്ത മഴ;സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു "
english_title: "Heavy rains in Chennai; holidays declared for schools"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123420/heavy-rains-in-chennai-holidays-declared-for-schools"
published_at: "2023-06-19T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ff609e4c4c_Untitled-6_copy.jpg"
keywords: []
---

# ചെന്നൈ  കനത്ത മഴ;സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു 

> **Lead Summary:** **ചെന്നൈ**: തമിഴ്‌നാട്ടില്‍ പരക്കെ മഴ. പെരുമഴയില്‍ ചെന്നൈ നഗരം മുങ്ങി. കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഒ.എം.ആര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. മഴ രൂക്ഷമായതിനെ തുടര്‍ന്ന് ചെന്നൈ, ചെങ്കല്‍പെട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

## Article Content

**ചെന്നൈ**: തമിഴ്‌നാട്ടില്‍ പരക്കെ മഴ. പെരുമഴയില്‍ ചെന്നൈ നഗരം മുങ്ങി. കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഒ.എം.ആര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. മഴ രൂക്ഷമായതിനെ തുടര്‍ന്ന് ചെന്നൈ, ചെങ്കല്‍പെട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ആര്‍. കെ റോഡില്‍ മരം റോഡിലേക്ക് വീണെങ്കിലും ഫയര്‍ ഫോഴ്‌സെത്തി രാവിലെയോടെ ഗതാഗതം പുനസ്ഥാപിച്ചു. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുന്നു. 9 വിമാനങ്ങള്‍ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. 1996 ന് ശേഷം ജൂണില്‍ ഇത്രയും മഴ ലഭിക്കുന്നത് ആദ്യമായാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123420/heavy-rains-in-chennai-holidays-declared-for-schools)