---
title: "തിരൂരില്‍ കൊലക്കേസ് പ്രതി കൊല്ലപ്പെട്ട നിലയില്‍"
english_title: "Murder accused killed in Tirur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123409/murder-accused-killed-in-tirur"
published_at: "2023-06-19T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648fef7c3fabf_Untitled-4_copy.jpg"
keywords: []
---

# തിരൂരില്‍ കൊലക്കേസ് പ്രതി കൊല്ലപ്പെട്ട നിലയില്‍

> **Lead Summary:** **കണ്ണൂർ :** നഗരത്തില്‍ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.പറവണ്ണ സ്വദേശി പള്ളാത്ത് ആദം ആണ് കൊല്ലപ്പെട്ടത്. കൊലപാതകം ഉള്‍പ്പടെയുള്ള കേസുകളിലെ പ്രതിയാണ്. ബസ് സ്റ്റാന്‍ഡിനു സമീപത്തെ വസ്ത്രവ്യാപാര കടയുടെ വരാന്തയില്‍ തിങ്കള്‍ രാവിലെ ആറരയോടെയാണ് മൃതദേഹം കണ്ടത്.

## Article Content

**കണ്ണൂർ :** നഗരത്തില്‍ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.പറവണ്ണ സ്വദേശി പള്ളാത്ത് ആദം ആണ് കൊല്ലപ്പെട്ടത്. കൊലപാതകം ഉള്‍പ്പടെയുള്ള കേസുകളിലെ പ്രതിയാണ്. ബസ് സ്റ്റാന്‍ഡിനു സമീപത്തെ വസ്ത്രവ്യാപാര കടയുടെ വരാന്തയില്‍ തിങ്കള്‍ രാവിലെ ആറരയോടെയാണ് മൃതദേഹം കണ്ടത്.

വലിയ കല്ലുപയോഗിച്ച് തലക്ക് കുത്തി കൊലപ്പെടുത്തി എന്നാണ് പ്രാഥമിക നിഗമനം. തലക്ക് സാരമായ പരുക്കുകള്‍ ഉണ്ട്. മൃതദേഹത്തിന്റെ സമീപത്ത് വലിയ കല്ലും ഇരുമ്പ് വടിയും ഉണ്ട്. പുലര്‍ച്ചെ 2 ന് ശേഷമാണ് സംഭവം. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വര്‍ഷങ്ങള്‍ക്ക് മുമ്പ് പറവണ്ണയില്‍ ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആദം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123409/murder-accused-killed-in-tirur)