---
title: "കണ്ണൂരിൽ ലോറി മുന്നോട്ട് എടുക്കുന്നതിനിടെ   ലോറിക്കടിയിൽപ്പെട്ട് കാൽനട യാത്രക്കാരിക്ക് പരുക്ക്."
english_title: "Pedestrian injured after falling under lorry while taking it forward in Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123407/pedestrian-injured-after-falling-under-lorry-while-taking-it-forward-in-kannur"
published_at: "2023-06-19T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648fed78e2934_Untitled-3_copy.jpg"
keywords: []
---

# കണ്ണൂരിൽ ലോറി മുന്നോട്ട് എടുക്കുന്നതിനിടെ   ലോറിക്കടിയിൽപ്പെട്ട് കാൽനട യാത്രക്കാരിക്ക് പരുക്ക്.

> **Lead Summary:** കണ്ണൂർ: കണ്ണൂർ കക്കാട് ലോറി മുന്നോട്ട് എടുക്കുന്നതിനിടെ ലോറിക്കടിയിൽപ്പെട്ട് കാൽനട യാത്രക്കാരിക്ക് പരുക്കേറ്റു.പയങ്ങോടൻ പാറയ്ക്ക് സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശിനി മീനാക്ഷി ക്കാണ് അപകടം സംഭവിച്ചത്. ഇവരെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.50നാണ് അപകടം നടന്നത്. ഇവരുടെ കാലിനു മുകളിലൂടെ ചക്രം കയറിയിറങ്ങുകയായിരുന്നു.

## Article Content

കണ്ണൂർ: കണ്ണൂർ കക്കാട് ലോറി മുന്നോട്ട് എടുക്കുന്നതിനിടെ ലോറിക്കടിയിൽപ്പെട്ട് കാൽനട യാത്രക്കാരിക്ക് പരുക്കേറ്റു.പയങ്ങോടൻ പാറയ്ക്ക് സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശിനി മീനാക്ഷി ക്കാണ് അപകടം സംഭവിച്ചത്. ഇവരെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.50നാണ് അപകടം നടന്നത്. ഇവരുടെ കാലിനു മുകളിലൂടെ ചക്രം കയറിയിറങ്ങുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123407/pedestrian-injured-after-falling-under-lorry-while-taking-it-forward-in-kannur)