---
title: "പാനൂർ ടൗണിൽ നായകൾക്ക് ഭക്ഷണം നൽകുന്ന ദമ്പതികളെ ഭീഷണിപ്പെടുത്തിയെന്ന്  ; 3 പേർക്കെതിരെ പരാതി"
english_title: "A couple feeding dogs in Panur town was threatened;Complaint against 3 persons"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123312/a-couple-feeding-dogs-in-panur-town-was-threatenedcomplaint-against-3-persons"
published_at: "2023-06-18T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648f1d37a6fff_Untitled-5_copy.jpg"
keywords: []
---

# പാനൂർ ടൗണിൽ നായകൾക്ക് ഭക്ഷണം നൽകുന്ന ദമ്പതികളെ ഭീഷണിപ്പെടുത്തിയെന്ന്  ; 3 പേർക്കെതിരെ പരാതി

> **Lead Summary:** **പാനൂർ : ** പാനൂരിലും പരിസരപ്രദേശത്തും തെരുവ് നായകൾക്ക് ഭക്ഷണം നൽകിവരുന്ന പാനൂരിലെ സി. സിന്ധുവിനെയും ഭർത്താവ് പ്രകാശനെയും കടയിൽ കയറി ഭീഷണിപ്പെടുത്തിയതായി പരാതി. തെരുവുനായ ശല്യത്തിനെതിരെ മനുഷ്യസ്നേഹി കൂട്ടായ്മ എന്ന പേരിൽ പ്രവർത്തിക്കുന്ന ഇ . മനീഷിനും മറ്റു മൂന്നുപേർക്കും എതിരെയാണ് അരയാക്കൂൽ ശ്രീനന്ദനത്തിൽ പ്രകാശൻ പാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

## Article Content

**പാനൂർ : ** പാനൂരിലും പരിസരപ്രദേശത്തും തെരുവ് നായകൾക്ക് ഭക്ഷണം നൽകിവരുന്ന പാനൂരിലെ സി. സിന്ധുവിനെയും ഭർത്താവ് പ്രകാശനെയും കടയിൽ കയറി ഭീഷണിപ്പെടുത്തിയതായി പരാതി. തെരുവുനായ ശല്യത്തിനെതിരെ മനുഷ്യസ്നേഹി കൂട്ടായ്മ എന്ന പേരിൽ പ്രവർത്തിക്കുന്ന ഇ . മനീഷിനും മറ്റു മൂന്നുപേർക്കും എതിരെയാണ് അരയാക്കൂൽ ശ്രീനന്ദനത്തിൽ പ്രകാശൻ പാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ജൂൺ 16ന് വെള്ളിയാഴ്ച രാത്രി കടയിൽ കയറി നായകൾക്ക് ഭക്ഷണം നൽകരുതെന്നും മറ്റും പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. നായകൾക്ക് ഭക്ഷണം നൽകില്ല എന്ന് ഉറപ്പു നൽകിയതായും, താക്കീത് നൽകിയതായുമുള്ള വ്യാജ കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. നായകൾക്ക് ഭക്ഷണം തുടർന്നും നൽകുമെന്നാണ് പറഞ്ഞതെന്നും ഇവർ വ്യക്തമാക്കി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123312/a-couple-feeding-dogs-in-panur-town-was-threatenedcomplaint-against-3-persons)