---
title: "15 വയസ്സുകാരായ ആൺകുട്ടിയും പെൺകുട്ടിയും ട്രെയിൻ തട്ടി  മരിച്ചനിലയിൽ"
english_title: "A 15-year-old boy and a girl died after being hit by a train"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123185/a-15-year-old-boy-and-a-girl-died-after-being-hit-by-a-train"
published_at: "2023-06-18T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648e9abd10600_Untitled-1_copy.jpg"
keywords: []
---

# 15 വയസ്സുകാരായ ആൺകുട്ടിയും പെൺകുട്ടിയും ട്രെയിൻ തട്ടി  മരിച്ചനിലയിൽ

> **Lead Summary:** **കൊല്ലം: ** കൊല്ലം കുണ്ടറയിൽ വിദ്യാർത്ഥികളെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. മാമ്പുഴ കോളശ്ശേരി സ്വദേശി കാർത്തിക് , പുത്തൻ കുളങ്ങര സ്വദേശി മാളവിക എന്നിവരാണ് മരിച്ചത്. കൊല്ലം- ചെങ്കോട്ട റെയിൽ പാതയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.

## Article Content

**കൊല്ലം: ** കൊല്ലം കുണ്ടറയിൽ വിദ്യാർത്ഥികളെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. മാമ്പുഴ കോളശ്ശേരി സ്വദേശി കാർത്തിക് , പുത്തൻ കുളങ്ങര സ്വദേശി മാളവിക എന്നിവരാണ് മരിച്ചത്. കൊല്ലം- ചെങ്കോട്ട റെയിൽ പാതയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.

കേരളപുരം മാമൂടിനു സമീപത്ത് വച്ച് പുനലൂരിൽ നിന്ന് കൊല്ലത്തേക്കു പോയ മെമു തട്ടിയായിരുന്നു മരണം. കരിക്കൂൾ ശിവറാം സ്കൂളിൽ നിന്ന് പത്താം ക്ലാസ് പഠനം പൂർത്തിയാക്കി പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കുക ആയായിരുന്നു കാർത്തിക്.

മാളവിക പത്താം ക്ലാസ് വിദ്യാർത്ഥി ആയിരുന്നെങ്കിലും പരീക്ഷ എഴുതിയിരുന്നില്ല. അപകടം നടന്നയുടൻ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുക ആയിരുന്നു. ഒരു മണിക്കൂറോളം ട്രെയിൻ ഇവിടെ പിടിച്ചിട്ടു. മൃതദേഹങ്ങൾ കൊല്ലം ജില്ല ആശുപത്രി മോർച്ചറിയിൽ. അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123185/a-15-year-old-boy-and-a-girl-died-after-being-hit-by-a-train)