---
title: "പരിശുദ്ധ ഹജ്ജ് കർമ്മത്തിന്  യാത്ര തിരിക്കുന്ന തലശേരി  സിഎച്ച് സെൻ്റർ ചെയർമാൻ സൈനുൽ ആബിദ്ദീന് യാത്രയയപ്പ് നൽകി"
english_title: "Thalassery CH Center Chairman Sainul Abiddin bid farewell to the holy Hajj."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123171/thalassery-ch-center-chairman-sainul-abiddin-bid-farewell-to-the-holy-hajj"
published_at: "2023-06-18T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648e8f501aba7_Untitled-1_copy.jpg"
keywords: []
---

# പരിശുദ്ധ ഹജ്ജ് കർമ്മത്തിന്  യാത്ര തിരിക്കുന്ന തലശേരി  സിഎച്ച് സെൻ്റർ ചെയർമാൻ സൈനുൽ ആബിദ്ദീന് യാത്രയയപ്പ് നൽകി

> **Lead Summary:** **തലശേരി: ** ദൈവം ഏകനും ദൈവത്തിന് മുൻപിൽ മനുഷ്യർ എല്ലാം സമൻമാരാണ് എന്ന സന്ദേശം കൂടിയാണ് ഹജ്ജ് . എത്ര പണക്കാരാനായാലും പാവപ്പെട്ടവനായലും മിനയും അറഫയും മുസ്തലിഫയും ജംറയും വിളിച്ച് പറയുന്നത് സമത്വത്തിന്റെ സന്ദേശമാണന്നും മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.

## Article Content

**തലശേരി: ** ദൈവം ഏകനും ദൈവത്തിന് മുൻപിൽ മനുഷ്യർ എല്ലാം സമൻമാരാണ് എന്ന സന്ദേശം കൂടിയാണ് ഹജ്ജ് . എത്ര പണക്കാരാനായാലും പാവപ്പെട്ടവനായലും മിനയും അറഫയും മുസ്തലിഫയും ജംറയും വിളിച്ച് പറയുന്നത് സമത്വത്തിന്റെ സന്ദേശമാണന്നും മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.

പരിശുദ്ധ ഹജ്ജ് കർമത്തിന് യാത്ര തിരിക്കുന്ന തലശ്ശേരി സി എച്ച് സെന്റർ ചെയർമാൻ സൈനുൽ ആബിദ്ന് തലശ്ശേരി സി എച്ച് സെന്റർ നൽകിയ യാത്രയപ്പ് യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ . സെന്റർ വൈസ് ചെയർമാൻ ഏകെ ആബൂട്ടി ഹാജി ചടങ്ങിൽ അദ്ധ്യക്ഷനായി. ടി പി ചെറുപ്പ മുഖ്യ പ്രഭാഷണം നടത്തി.

സി എച്ച് സെന്റർ വൈസ് ചെയർമാൻ ഡോ. ഏ എം ശഹാബുദ്ധീൻ ആബിദ് സാഹിബിനെ പൊന്നാട അണിയിണിച്ച് ആദരിച്ചു , മുസ്ലിം ലീഗ് ദേശിയ സെക്രട്ടറി സി കെ സുബൈർ, സത്യൻ മൊകേരി മുൻ എം എൽ എ, തലശ്ശേരി ഖാസി ടി സ് ഇബ്രാഹിം കുട്ടി മുസ്ലിയാർ , വഖഫ് ബോർഡ് മെംബർ അഡ്വ പി വി സൈനുദ്ധീൻ, ഡോ. സി പി നാസിമുദ്ധീൻ, കെ സി അഹമ്മദ്, പ്രസംഗിച്ചു.

സി എച്ച് സെന്റർ സെക്രട്ടറി അഡ്വ കെ എ ലത്തീഫ് സ്വാഗതവും, ജോ സെക്രട്ടറി എൻ പി മുനീർ നന്ദിയും പറഞ്ഞു. ദുബായ് കെ എം സി സി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി വി റയീസ്, എൻ മഹമൂദ്, കെ കുഞ്ഞി മൂസ ബഷീർ ചെറിയാണ്ടി, റഷീദ് കരിയാടൻ, സി കെ പി റയീസ്, സി കെ പി മമ്മു, യു വി അഷറഫ്, ഉസ്മാൻ അബ്ദുളള,ഡോ : ഫിറോസ്, യൂസഫ് ഹാജി പള്ളി ക്കണ്ടി, എൻ മൂസ്സ,പാലക്കൽ സാഹിർ, സുലൈമാൻ കിഴക്കയിൽ,അഡ്വ: ടി പി സാജിദ്, ആര്യ ഹുസൈൻ, അസീസ് എരഞ്ഞോളി, അഹമ്മദ് അൻവർ,പി സി റിസാൽ, അസ്ലം പെരിങ്ങാടി, റഷീദ് തലായി, സി എ അബൂബക്കർ, ടി ഷാഹുൽ ഹമീദ്, എൻ മൂസ, ഷെറിൻ ചൊക്ലി, മുംതാസ് ചമ്പാട്, പി വി മഹമൂദ് ആശംസ അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123171/thalassery-ch-center-chairman-sainul-abiddin-bid-farewell-to-the-holy-hajj)