---
title: "തലശേരിക്കടുത്ത് കതിരൂരിൽ  ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ ; മകളെ കൊന്നു കെട്ടിതൂക്കിയതാണെന്ന് അച്ഛനും അമ്മയും."
english_title: "The relatives of a young woman who hanged herself at her husband's house in Katirur near Thalassery accused her of being mysterious.Father and mother say that their daughter was killed and hanged."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123102/the-relatives-of-a-young-woman-who-hanged-herself-at-her-husbands-house-in-katirur-near-thalassery-accused-her-of-being-mysteriousfather-and-mother-say-that-their-daughter-was-killed-and-hanged"
published_at: "2023-06-17T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648dc0d63103c_Untitled-1_copy.jpg"
keywords: []
---

# തലശേരിക്കടുത്ത് കതിരൂരിൽ  ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ ; മകളെ കൊന്നു കെട്ടിതൂക്കിയതാണെന്ന് അച്ഛനും അമ്മയും.

> **Lead Summary:** **തലശേരി:** തലശേരിക്കടുത്ത് കതിരൂരിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ ; മകളെ കൊന്നു കെട്ടിതൂക്കിയതാണെന്ന് അച്ഛനും അമ്മയും. പിണറായി പടന്നക്കരയിലെ സൗപർണികയിൽ മേഘയാണ് കഴിഞ്ഞ ദിവസം ഭർത്താവിൻ്റെ വീട്ടിൽ ആത്മഹത്യ ചെയ്തത്.

## Article Content

**തലശേരി:** തലശേരിക്കടുത്ത് കതിരൂരിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ ; മകളെ കൊന്നു കെട്ടിതൂക്കിയതാണെന്ന് അച്ഛനും അമ്മയും. പിണറായി പടന്നക്കരയിലെ സൗപർണികയിൽ മേഘയാണ് കഴിഞ്ഞ ദിവസം ഭർത്താവിൻ്റെ വീട്ടിൽ ആത്മഹത്യ ചെയ്തത്.

മകൾ ആത്മഹത്യ ചെയ്യേണ്ട സാഹചര്യവുമില്ലെന്നും, മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും യുവതിയുടെ അച്ഛനും അമ്മയുമടക്കമുള്ള ബന്ധുക്കൾ പറഞ്ഞു. വിവാഹം കഴിഞ്ഞ് രണ്ട് മാസമാകുമ്പോഴേക്കും പിണറായി പടന്നക്കരയിലെ സൗപർണികയിൽ മേഘയെ ഭർതൃ വിട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തുവന്നത്..

7 വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഫിറ്റ്നസ് ട്രെയിനറായ കതിരൂർ നാലാം മൈലിലെ സച്ചിനുമായുള്ള മേഘയുടെ വിവാഹം. പക്ഷെ കല്യാണ ശേഷം യുവതി ഭർത്താവിൽ നിന്ന് നേരിട്ടത് കൊടും പീഡനമാണെന്ന് അമ്മ രാജവല്ലി പറയുന്നു.

മേഘയെ ക്രൂരമായി മർദ്ദിക്കാറുണ്ടെന്നും, നിർബന്ധിച്ച് മദ്യം കുടിപ്പിക്കാറുണ്ടെന്നും, മകൾ ആത്മഹത്യ ചെയ്യില്ലെന്നും രാജവല്ലി പറഞ്ഞു. കഴിഞ്ഞ എട്ടാം തിയതി സുഖമില്ലാത്തതിനെ തുടർന്ന് ഡോക്ടറെ കാണാനായി മേഘ പിണറായിലെ വീട്ടിലെത്തിയിരുന്നു. ഇക്കഴിഞ്ഞ 10 ന് ശനിയാഴ്ച യാണ് തിരിച്ചുപോയത്.

രാത്രി കണ്ണൂരിൽ സച്ചിന്റെ ബന്ധുവിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തതിന് ശേഷം മടങ്ങി വന്നതിന് പിന്നാലെയാണ് മേഘയുടെ മരണം. ഇവർ തമ്മിൽ ഇവിടെ വച്ചും പ്രശ്നങ്ങളുണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞാണ് മേഘയുടെ വീട്ടുകാർ അറിഞ്ഞത്.

ശാരീരികവും മാനസികവുമായ പീഡനം മകൾ നേരിട്ടതായി പിതാവ് മനോഹരൻ പറഞ്ഞു. സച്ചിന്റെ വീട്ടിലെ രണ്ടാം നിലയിൽ തൂങ്ങിയ നിലയിൽ കണ്ടെതിനെ തുടർന്ന് സച്ചിൻ തന്നെ മേഘയെ അഴിച്ച് ആശുപത്രിയിൽ കൊണ്ട് പോയെന്നുമാണ് പറയുന്നത്.

മരിച്ച വിവരം ഭർതൃ വീട്ടുകാർ മേഘയുടെ വീട്ടുകാരെ അറിയിച്ചില്ലെന്ന് മാത്രമല്ല. തിങ്കളാഴചയാണ് വീട്ടുകാർ മരണ വിവരo അറിഞ്ഞത്. മേഘ ആത്മഹത്യ ചെയ്യില്ലെന്നും കൊന്ന് കെട്ടി തുക്കിയതാണെന്നും ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്നും നാട്ടുകാർ പറയുന്നു. മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട ബന്ധുക്കൾ കതിരൂർ പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123102/the-relatives-of-a-young-woman-who-hanged-herself-at-her-husbands-house-in-katirur-near-thalassery-accused-her-of-being-mysteriousfather-and-mother-say-that-their-daughter-was-killed-and-hanged)