---
title: "പീഡനശ്രമക്കേസിലെ ജാമ്യം റദ്ദാക്കപ്പെട്ടതിനെത്തുടർന്ന് പാനൂരിൽ  ആർ.എസ്.എസ് പ്രവർത്തകൻ  വീണ്ടും അറസ്റ്റിൽ"
english_title: "RSS activist re-arrested in Pannur after bail in rape attempt case canceled"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123066/rss-activist-re-arrested-in-pannur-after-bail-in-rape-attempt-case-canceled"
published_at: "2023-06-17T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d8fc13b3a4_Untitled-12_copy.jpg"
keywords: []
---

# പീഡനശ്രമക്കേസിലെ ജാമ്യം റദ്ദാക്കപ്പെട്ടതിനെത്തുടർന്ന് പാനൂരിൽ  ആർ.എസ്.എസ് പ്രവർത്തകൻ  വീണ്ടും അറസ്റ്റിൽ

> **Lead Summary:** **പാനൂർ : **പീഡനശ്രമക്കേസിലെ ജാമ്യം റദ്ദാക്കപ്പെട്ടതി നെത്തുടർന്ന് പാനൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ വീണ്ടും അറസ്റ്റിൽ പുത്തൂർ ചെണ്ടയാട് കുനിയിൽ ഹൗസിൽ ആദർശിനെ യാണ് പാനൂർ ഇൻസ്പെക്ടർ എം. പി. ആസാദ് അറസ്റ്റ് ചെയ്തത്.

## Article Content

**പാനൂർ : **പീഡനശ്രമക്കേസിലെ ജാമ്യം റദ്ദാക്കപ്പെട്ടതി നെത്തുടർന്ന് പാനൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ വീണ്ടും അറസ്റ്റിൽ പുത്തൂർ ചെണ്ടയാട് കുനിയിൽ ഹൗസിൽ ആദർശിനെ യാണ് പാനൂർ ഇൻസ്പെക്ടർ എം. പി. ആസാദ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം സ്വദേശിനിയായ 25 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇയാളെ രണ്ടു മാസം മുമ്പ് പാനൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാ യിരുന്നു കേസ്.

വിവാഹവാഗ്ദാനത്തിൽ നിന്ന് ആദർശ് പിൻമാ റിയതിനെത്തുടർന്ന് യുവതി ഇയാളെ അന്വേഷിച്ച് വീട്ടിലെത്തിയിരുന്നു. എന്നാൽ വീട്ടിൽ കയറ്റിയില്ല. ഇതേ ചൊല്ലി ബഹളം നടന്നു. തുടർന്നാണ് യുവതി പരാതി നൽകുകയും ആദർശിനെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

ഈ കേസിൽ ഇയാൾക്ക് കോടതി ജാമ്യം നൽകുമ്പോൾ ഇനി മറ്റൊരു കേസിൽ പ്രതിയായാൽ ജാമ്യം റദ്ദാക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അതിന് ശേഷം പാനൂർ പാത്തിപാലത്ത് സി.പി.എം പ്രവർത്തകനെ അക്രമിച്ച കേസിൽ ആദർശ് പ്രതിയായി. ഇതേത്തുടർന്ന് കോടതി ജാമ്യം റദ്ദാക്കി. ഇക്കാര്യം അറിഞ്ഞ് രാവിലെ ഇൻസ്പെക്ടർ ആസാദ് വീട്ടിലെത്തി ആദർശിനെ പിടികൂടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123066/rss-activist-re-arrested-in-pannur-after-bail-in-rape-attempt-case-canceled)