---
title: "വളയത്ത് മകൻ മരിച്ചതറിയാതെ മാതാവ് മൃതദേഹത്തിനരികെ കഴിച്ചുകൂട്ടിയത് മൂന്നുദിവസം."
english_title: "Not knowing that her son died in the ring, the mother spent three days near the dead body."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123052/not-knowing-that-her-son-died-in-the-ring-the-mother-spent-three-days-near-the-dead-body"
published_at: "2023-06-17T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d825fb047f_648d7f0e84fe3_ramesh.jpg"
keywords: []
---

# വളയത്ത് മകൻ മരിച്ചതറിയാതെ മാതാവ് മൃതദേഹത്തിനരികെ കഴിച്ചുകൂട്ടിയത് മൂന്നുദിവസം.

> **Lead Summary:** **വളയം : ** വളയത്ത് മകൻ മരിച്ചതറിയാതെ മാതാവ് മൃതദേഹത്തിനരികെ കഴിച്ചുകൂട്ടിയത് മൂന്നുദിവസം. നാദാപുരത്തിനടുത്ത് വളയത്താണ് സംഭവം. വളയം കല്ലുനിര സ്വദേശി മൂന്നാം കുന്നി രമേശാണ് മരിച്ചത്. പെൻഷൻ നൽകാനെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്.

## Article Content

**വളയം : ** വളയത്ത് മകൻ മരിച്ചതറിയാതെ മാതാവ് മൃതദേഹത്തിനരികെ കഴിച്ചുകൂട്ടിയത് മൂന്നുദിവസം. നാദാപുരത്തിനടുത്ത് വളയത്താണ് സംഭവം. വളയം കല്ലുനിര സ്വദേശി മൂന്നാം കുന്നി രമേശാണ് മരിച്ചത്. പെൻഷൻ നൽകാനെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്.

മാതാവിന് മാനസിക പ്രശ്നങ്ങളുള്ളതായിട്ടാണ് നാട്ടുകാർ പറയുന്നത്. മൂന്നാം കുന്നി രമേശനും മാതാവ് മന്തിയും മാത്രമാണ് വീട്ടിൽ താമസം. പെൻഷൻ നൽകാനെത്തിയ ജീവനക്കാർ ദുർഗന്ധം വമിച്ച തുടർന്ന് വീടിന് അകത്തുകയറി പരിശോധന നടത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പ്പെട്ടത്.

കട്ടിലിൽ കിടക്കുന്ന നിലയിലാണ് രമേശന്റെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ വളയം പോലീസിൽ വിവരം അറിയിക്കുകയും പ്രാഥമിക പരിശോധനയ്ക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രമേശന്റെ മരണകാരണം വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123052/not-knowing-that-her-son-died-in-the-ring-the-mother-spent-three-days-near-the-dead-body)