---
title: "കൊട്ടിയൂർ വൈശാഖ മഹോത്സവം ;രോഹിണി ആരാധന ഇന്ന് "
english_title: "Rohini Aradhana today at Kotiyur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123048/rohini-aradhana-today-at-kotiyur"
published_at: "2023-06-17T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d8006c5fee_Untitled-11_copy.jpg"
keywords: []
---

# കൊട്ടിയൂർ വൈശാഖ മഹോത്സവം ;രോഹിണി ആരാധന ഇന്ന് 

> **Lead Summary:** **കൊട്ടിയൂർ: **കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ അവസാനത്തേതായ രോഹിണി ആരാധന ശനിയാഴ്ച അക്കരെ ക്ഷേത്രത്തിൽ നടക്കും. പൊന്നിൻ ശീവേലി, പാലമൃതഭിഷേകം ,നവകാഭിഷേകം, കളഭാഭിഷേകവും ആലിംഗന പുഷ്പാഞ്ജലിയും രോഹിണി ആരാധനനാളിലാണ് നടക്കുക.

## Article Content

**കൊട്ടിയൂർ: **കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ അവസാനത്തേതായ രോഹിണി ആരാധന ശനിയാഴ്ച അക്കരെ ക്ഷേത്രത്തിൽ നടക്കും. പൊന്നിൻ ശീവേലി, പാലമൃതഭിഷേകം ,നവകാഭിഷേകം, കളഭാഭിഷേകവും ആലിംഗന പുഷ്പാഞ്ജലിയും രോഹിണി ആരാധനനാളിലാണ് നടക്കുക.

തുടർന്ന് ചതുശ്ശതങ്ങൾ ആരംഭിക്കും. 19ന്‌ തിരുവാതിര ചതുശ്ശതം , 20ന് പുണർതം ചതുശ്ശതം, 22ന് ആയില്യം ചതുശ്ശതം, 24ന് മകം നാളിൽ കലംവരവ്. അന്ന് ഉച്ചശീവേലിക്കുശേഷം സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനമുണ്ടാകില്ല. 27ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ, 28ന് തൃക്കലശാട്ടോടെ ഉത്സവം സമാപിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123048/rohini-aradhana-today-at-kotiyur)