---
title: "കൗൺസലിങ്ങിൽ പെൺകുട്ടികൾ ദുരനുഭവം വെളിപ്പെടുത്തി ;  3 മദ്രസ അധ്യാപകർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ"
english_title: "The girls disclosed their ordeal in counselling;4 people including 3 madrasa teachers were arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123023/the-girls-disclosed-their-ordeal-in-counselling4-people-including-3-madrasa-teachers-were-arrested"
published_at: "2023-06-17T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d634ce630a_Untitled-9_copy.jpg"
keywords: []
---

# കൗൺസലിങ്ങിൽ പെൺകുട്ടികൾ ദുരനുഭവം വെളിപ്പെടുത്തി ;  3 മദ്രസ അധ്യാപകർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

> **Lead Summary:** **മലപ്പുറം :** കൗൺസലിങ്ങിൽ പെൺകുട്ടികൾ ദുരനുഭവം വെളിപ്പെടുത്തി ; 3 മദ്രസ അധ്യാപകർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോടു മോശമായി പെരുമാറിയ കേസിൽ 3 മദ്രസ അധ്യാപകർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ.മദ്രസ അധ്യാപകരായ കുഞ്ഞഹമ്മദ് , ഹൈദ്രോസ് , മുഹമ്മദുണ്ണി എന്നിവരെയും ബാവ എന്നയാളുമാണ് അറസ്റ്റിലായത്.

## Article Content

**മലപ്പുറം :** കൗൺസലിങ്ങിൽ പെൺകുട്ടികൾ ദുരനുഭവം വെളിപ്പെടുത്തി ; 3 മദ്രസ അധ്യാപകർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോടു മോശമായി പെരുമാറിയ കേസിൽ 3 മദ്രസ അധ്യാപകർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ.മദ്രസ അധ്യാപകരായ കുഞ്ഞഹമ്മദ് , ഹൈദ്രോസ് , മുഹമ്മദുണ്ണി എന്നിവരെയും ബാവ എന്നയാളുമാണ് അറസ്റ്റിലായത്.

ഇവർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. സ്കൂളിൾ നടന്ന കൗൺസലിങ്ങിലാണ് പെൺകുട്ടികൾ തങ്ങൾ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. തുടർന്ന് അധ്യാപകരും ഐസിഡിഎസ് കൗൺസിലറും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123023/the-girls-disclosed-their-ordeal-in-counselling4-people-including-3-madrasa-teachers-were-arrested)