---
title: "പാനൂരിൽ വീണ്ടും തെരുവുനായകളുടെ വിളയാട്ടം ;  18 കോഴികളെ കൊന്നു"
english_title: "Stray dogs parade again in Panur;Killed 18 chickens"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/122980/stray-dogs-parade-again-in-panurkilled-18-chickens"
published_at: "2023-06-17T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d41a47770e_download_(5).jpg"
keywords: []
---

# പാനൂരിൽ വീണ്ടും തെരുവുനായകളുടെ വിളയാട്ടം ;  18 കോഴികളെ കൊന്നു

> **Lead Summary:** **പാനൂർ : ** കോഴിക്കൂട്ടിൽ തെരുവുനായ്ക്കൾ 18 കോഴികളെ കൊന്നു. സെന്റർ എലാങ്കോട്ടെ വാഴയിൽ പീടികയിൽ വി.പി.ദാവൂദിന്റെ വീട്ടിലെ വളർത്തുകോഴികളെയാണ് നായ്ക്കൂട്ടം കൊന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

## Article Content

**പാനൂർ : ** കോഴിക്കൂട്ടിൽ തെരുവുനായ്ക്കൾ 18 കോഴികളെ കൊന്നു. സെന്റർ എലാങ്കോട്ടെ വാഴയിൽ പീടികയിൽ വി.പി.ദാവൂദിന്റെ വീട്ടിലെ വളർത്തുകോഴികളെയാണ് നായ്ക്കൂട്ടം കൊന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

അഞ്ചിലധികം നായകൾ കൂട്ടിൽ കയറി കോഴികളെ കടിച്ചു കൊല്ലുകയായിരുന്നു. ആറെണ്ണം മൃതപ്രായമായ സ്ഥിതിയിലാണ്. 40-ഓളം കോഴികൾ കൂട്ടിലുണ്ടായിരുന്നു. കൺമുന്നിൽ വെച്ചായിരുന്നു അക്രമമെങ്കിലും ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലായിരുന്നുവെന്ന് ദാവൂദ് പറഞ്ഞു. രണ്ടു ദിവസം മുമ്പ് ചെണ്ടയാട് രണ്ട് ആടുകളെ തെരുവുനായ്ക്കൾ കടിച്ചു കൊന്നിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/122980/stray-dogs-parade-again-in-panurkilled-18-chickens)