---
title: "തലശേരിയിൽ റെയിൽവേ കേബിൾ അറുത്തുമാറ്റിയ രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിൽ ; മറ്റൊരാൾ സേലത്തേക്ക് രക്ഷപ്പെട്ടു"
english_title: "One of the two-member gang who cut the railway cable in Thalassery arrested;Another escaped to Salem."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/122976/one-of-the-two-member-gang-who-cut-the-railway-cable-in-thalassery-arrestedanother-escaped-to-salem"
published_at: "2023-06-17T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d3f92282bb_Untitled-3_copy.jpg"
keywords: []
---

# തലശേരിയിൽ റെയിൽവേ കേബിൾ അറുത്തുമാറ്റിയ രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിൽ ; മറ്റൊരാൾ സേലത്തേക്ക് രക്ഷപ്പെട്ടു

> **Lead Summary:** **തലശേരി: ** തലശേരിയിൽ റെയിൽവേ കേബിൾ അറുത്തുമാറ്റിയ സംഭവത്തിൽ നാടോടി സ്ത്രി അറസ്റ്റിൽ. കൂട്ടാളിയെ തിരയുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. സി.സി ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച റെയിൽവെ പൊലീസ് മണിക്കൂറുകൾക്കകമാണ് പ്രതികളെ തിരിച്ചറിഞ്ഞതും, ഒരാളെ പിടികൂടിയതും.

## Article Content

**തലശേരി: ** തലശേരിയിൽ റെയിൽവേ കേബിൾ അറുത്തുമാറ്റിയ സംഭവത്തിൽ നാടോടി സ്ത്രി അറസ്റ്റിൽ. കൂട്ടാളിയെ തിരയുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. സി.സി ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച റെയിൽവെ പൊലീസ് മണിക്കൂറുകൾക്കകമാണ് പ്രതികളെ തിരിച്ചറിഞ്ഞതും, ഒരാളെ പിടികൂടിയതും.

കുയ്യാലിക്കും കൊടുവള്ളിക്കും ഇടയിലുള്ള റെയിൽവെ സിഗ്നൽ കേബിൾ അറുത്ത സംഭവത്തിലാണ് തമിഴ് നാടോടി സ്ത്രീ അറസ്റ്റിലായത്. തമിഴ്നാട് ചിന്നസേലം മാമന്തൂർ വില്ലേജിലെ നോർത്ത് സ്ട്രീറ്റിൽ ചിന്നപൊന്നു വിനെ (48) ആണ് ആർ.പി.എഫ് അറസ്റ്റ് ചെയ് തത്.

കൂട്ടുപ്രതി പെരുമൈ തമിഴ്നാട്ടിലേക്ക് കടന്നു. ഇവരെ പിടികൂടാനായി അന്വേഷണ സംഘം അടുത്ത ദിവസം സേലത്തേക്ക് തിരിക്കുമെന്ന് കേസന്വേഷിക്കുന്ന എസ്.ഐ കെ.വി മനോജ് കുമാർ ട്രൂവിഷനോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കേബിൾ മുറിച്ചത് ശ്രദ്ധയിൽ പെട്ടത്. മോഷണ ശ്രമമായിരുന്നു സ്ത്രീയുടെ ലക്ഷ്യം. ആക്രി സാധനങ്ങൾ ശേഖരിക്കുന്ന സ്ത്രീയാണിത്. സി.സി.ടി.വി പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീയെ കുയ്യാലിയിൽ വച്ച് പിടികൂടിയത്.

സംഭവം നടക്കുമ്പോൾ പെരുമൈ എന്ന തമിഴ് നാട് സ്വദേശിനി കൂടെ ഉണ്ടായിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെത്തും മുമ്പ് രക്ഷപ്പെടുകയായിരുന്നു. ഇൻസ്പെക്ടർ ബിനോയ് ആന്റണി, എ സ്.ഐ കെ.വി മനോജ് കുമാർ, ശശി, ഉദ്യോഗസ്ഥരായ സുധീർ, സജേഷ്, ശ്രീരഞ്ച്, ശ്രുതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചിന്നപൊന്നുവിനെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/122976/one-of-the-two-member-gang-who-cut-the-railway-cable-in-thalassery-arrestedanother-escaped-to-salem)