---
title: "കൂത്ത്പറമ്പിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി  പിഞ്ചു കുഞ്ഞ് മരിച്ചു ."
english_title: "Infant died after breast milk got stuck in his throat in Koothparam."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/122969/infant-died-after-breast-milk-got-stuck-in-his-throat-in-koothparam"
published_at: "2023-06-17T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d3992615b7_Untitled-1_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി  പിഞ്ചു കുഞ്ഞ് മരിച്ചു .

> **Lead Summary:** **കൂത്തുപറമ്പ് : ** കൂത്ത്പറമ്പിനടുത്ത് പാട്യം മുതിയങ്ങയിലെ മുംതാസ് മഹലിൽ ശരീഫ് - മുംതാസ് ദമ്പതികളുടെ മകൻ മുഹമ്മദ്‌ ഷഹീം (10 മാസം) ആണ് മുല പാൽ തൊണ്ടയിൽ കുരുങ്ങി മരണമടഞ്ഞത്.

## Article Content

**കൂത്തുപറമ്പ് : ** കൂത്ത്പറമ്പിനടുത്ത് പാട്യം മുതിയങ്ങയിലെ മുംതാസ് മഹലിൽ ശരീഫ് - മുംതാസ് ദമ്പതികളുടെ മകൻ മുഹമ്മദ്‌ ഷഹീം (10 മാസം) ആണ് മുല പാൽ തൊണ്ടയിൽ കുരുങ്ങി മരണമടഞ്ഞത്.

ഉമ്മ മടിയിൽ ഇരുത്തി മുലപ്പാൽ കൊടുക്കുന്നതിനിടയിൽ കുഞ്ഞിന് അസ്വസ്ഥത അനുഭവപെടുകയും ഉടനെ കൂത്തുപറമ്പിലെ ഒരു ഹോസ്പിറ്റലിൽ എത്തിക്കുകയും പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കണ്ണൂർ ചാലയിലെ മിംസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാഹ്‌മയാണ് ഏക സഹോദരി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/122969/infant-died-after-breast-milk-got-stuck-in-his-throat-in-koothparam)