---
title: "സ്കൂൾ സമയത്ത് റോഡിലൂടെ ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ ; വേഗപ്പൂട്ടുമായി  കണ്ണവം പൊലീസ്, ടിപ്പർ ഉടമകൾക്കെതിരെ കേസ്"
english_title: "Death patch of tipper lorries on the road during school hours;Kannavam police with speed limit, case against tipper owners"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/122891/death-patch-of-tipper-lorries-on-the-road-during-school-hourskannavam-police-with-speed-limit-case-against-tipper-owners"
published_at: "2023-06-16T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c7392f2c61_Untitled-1_copy.jpg"
keywords: []
---

# സ്കൂൾ സമയത്ത് റോഡിലൂടെ ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ ; വേഗപ്പൂട്ടുമായി  കണ്ണവം പൊലീസ്, ടിപ്പർ ഉടമകൾക്കെതിരെ കേസ്

> **Lead Summary:** **കണ്ണവം: **സ്കൂൾ സമയത്ത് റോഡിലൂടെ മരണപ്പാച്ചിൽ നടത്തുന്ന ടിപ്പർ ലോറികൾക്കെതിരെ നടപടിയുമായി കണ്ണവം പൊലീസ്. സ്കൂൾ സമയങ്ങളിൽ ഓടരുതെന്നുള്ള ജില്ലാ കളക്ടറുടെ ഉത്തരവുമുണ്ടായിട്ടും അത് ലംഘിച്ചു കൊണ്ട് മരണപ്പാച്ചിൽ നടത്തിയ നിരവധി ടിപ്പർ ലോറികളാണ് കണ്ണവം എസ്എച്ച്ഒ ടി എം വിപിനിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

## Article Content

**കണ്ണവം: **സ്കൂൾ സമയത്ത് റോഡിലൂടെ മരണപ്പാച്ചിൽ നടത്തുന്ന ടിപ്പർ ലോറികൾക്കെതിരെ നടപടിയുമായി കണ്ണവം പൊലീസ്. സ്കൂൾ സമയങ്ങളിൽ ഓടരുതെന്നുള്ള ജില്ലാ കളക്ടറുടെ ഉത്തരവുമുണ്ടായിട്ടും അത് ലംഘിച്ചു കൊണ്ട് മരണപ്പാച്ചിൽ നടത്തിയ നിരവധി ടിപ്പർ ലോറികളാണ് കണ്ണവം എസ്എച്ച്ഒ ടി എം വിപിനിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

പിടിച്ചെടുത്ത വാഹനങ്ങളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. രാവിലെ എട്ട് മുതൽ പത്ത് വരെയും വൈകുന്നേരം നാല് മുതൽ ആറ് ടിപ്പർ ലോറികൾ നിരത്തിലിറക്കരുത് എന്നാണ് കളക്ടറുടെ ഉത്തരവ്.

ഇത് വകവയ്ക്കാതെയുള്ള ലോറികളുടെ മരണപ്പാച്ചിലിനെതിരെ നാട്ടുകാരും സ്കൂൾ അധികൃതരും പരാതിയുമായി പൊലിസിനെ സമീപിക്കുകയായിരുന്നു. വരുംദിവസങ്ങളിലും ഇതിനെതിരെ കർശനമായ നടപടികളുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. എസ് ഐ മിഥുൻ, അനീഷ് കുമാർ,പ്രജിൽ അനീസ്, ഷിജിൽ,സത്യൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/122891/death-patch-of-tipper-lorries-on-the-road-during-school-hourskannavam-police-with-speed-limit-case-against-tipper-owners)