---
title: "തലശ്ശേരിയിൽ നടന്നത് സിനിമാക്കഥകളെ വെല്ലുന്ന ഹണി ട്രാപ്പ് ; അറസ്റ്റിലായവർ റിമാൻ്റിൽ, രണ്ടാമത്തെ യുവതിക്കായി അന്വേഷണം ഊർജിതം"
english_title: "What happened in Thalassery was the Honey Trap that beat the movies;Those arrested are in remand, search is on for the second woman"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/122791/what-happened-in-thalassery-was-the-honey-trap-that-beat-the-moviesthose-arrested-are-in-remand-search-is-on-for-the-second-woman"
published_at: "2023-06-16T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c16acbc039_Untitled-1_copy.jpg"
keywords: []
---

# തലശ്ശേരിയിൽ നടന്നത് സിനിമാക്കഥകളെ വെല്ലുന്ന ഹണി ട്രാപ്പ് ; അറസ്റ്റിലായവർ റിമാൻ്റിൽ, രണ്ടാമത്തെ യുവതിക്കായി അന്വേഷണം ഊർജിതം

> **Lead Summary:** **തലശ്ശേരി : ** സിനിമാക്കഥകളെ വെല്ലുന്ന സ്ക്രിപ്റ്റായിരുന്നു തലശേരിയിൽ കഴിഞ്ഞ ദിവസം നടന്ന ഹണി ട്രാപ്പിൻ്റേത്. എന്നാൽ കൃത്യമായ അന്വേഷണത്തിലൂടെ ക്ലൈമാക്സ് തലശേരി പൊലീസ് പൊളിച്ചടുക്കി.

## Article Content

**തലശ്ശേരി : ** സിനിമാക്കഥകളെ വെല്ലുന്ന സ്ക്രിപ്റ്റായിരുന്നു തലശേരിയിൽ കഴിഞ്ഞ ദിവസം നടന്ന ഹണി ട്രാപ്പിൻ്റേത്. എന്നാൽ കൃത്യമായ അന്വേഷണത്തിലൂടെ ക്ലൈമാക്സ് തലശേരി പൊലീസ് പൊളിച്ചടുക്കി.

കണ്ണൂരിലെ ബിസിനസുകാരനെ സൂത്രത്തിൽ തലശ്ശേരിയിലേക്ക് വിളിച്ചു വരുത്തി കാറും പണവും ബലമായി തട്ടിയെടുത്ത യുവതിയെയും ഭർത്താവിനെയും കൂട്ടാളികളെയും തലശ്ശേരി ജെ.എഫ്.സി.എം കോടതി റിമാന്റ് ചെയ്തു.

റെയിൽ വെസ്റ്റേഷനടുത്ത ലോട്ടസ് ക്വാർ ട്ടേഴ്സിലെ നടമ്മൽ ജിതിൻ (25), ജിതിന്റെ ഭാര്യ മുഴപ്പിലങ്ങാട് സ്വ ദേശിനി യൂത്തിനടുത്ത ശില് മിയിൽ അശ്വതി (19), കതിരൂർ വേറ്റുമ്മലിലെ കേളോത്ത് വീട്ടിൽ കെ. സുബൈർ (33), മൊകേരി മുത്താറിപ്പിടികയിലെ കണ്ണച്ചാം കണ്ടി വീട്ടിൽ ഷഫ്നാസ് (29) എന്നിവരാണ് ജയിലിലായത്.

ഇവരിൽ ജിതിൻ കഴിഞ്ഞ മാസം വീട്ടിൽ സൂക്ഷിച്ച ബോംബ് കിടപ്പുമുറിയിൽ നിന്നും മുകളിൽ കറങ്ങുന്ന സീലിംഗ് ഫാനിലെറിഞ്ഞ് സ്ഫോടന പരീക്ഷണം നടത്തിയ കേസിലെ പ്രതിയാണ്. ഇയാളുടെ ഭാര്യയാണ് ഹണി ട്രാപ്പ് കേസിലെ കൂട്ടുപ്രതിയായ അശ്വതി.19 കാരിയായ അശ്വതിയുടെ രണ്ടാം ഭർത്താവാണ് ജിതിൻ.

മറ്റൊരു പ്രതിയായ സുബൈർ ഇപ്പോൾ വാടകക്ക് താമസിക്കുന്ന കോടിയേരി ഇടയിൽ പീടികക്കടുത്ത് വച്ചാണ് ഇന്നലെ പുലർ ച്ചെ മൂന്നോടെ നാലംഗ സംഘം പിടിയിലായത്. ഹണി ട്രാപ്പിലൂടെ ഇവർ കൈക്കലാക്കിയ ആറായിരം രൂപയും, കാറും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലോറിയും ടിപ്പർ ഉൾപ്പടെയുള്ള വാഹനങ്ങളും വാടകയ്ക് നൽകുന്ന കണ്ണൂർ ചിറക്കൽ സ്വദേശിയായ മോഹൻദാസാ ണ് മുൻ പരിചയമുള്ള അശ്വതിയാൽ ചതിക്കപ്പെട്ടത്. ഓട്ടോ വാടക നൽകാൻ കയ്യിൽ പൈസ ഇല്ലാത്തതിനാൽ ഉടൻ തലശ്ശേരിയിലേക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് അശ്വതി മധ്യവയസ്ക്കനായ ബിസിനസുകാരനെ വിളിക്കുന്നതോടെയാണ് ഹണിട്രാപ്പിന് കളമൊരുങ്ങിയത്.

പഴയസ്റ്റാന്റ് ബി.ഇ.എം.പി. സ്കൂളിനടുത്ത് വരാൻ പറഞ്ഞതിനെ തുടർന്ന് മോഹൻ ദാസ് സ്വന്തം കാറിൽ തലശ്ശേരിയിലെത്തി. പറഞ്ഞ സ്ഥലത്ത് അശ്വതിയെ കാണാത്തതിനെ തുടർന്ന് വിളിച്ചപ്പോൾ കായ്യത്ത് റോഡിലേക്ക് എത്താൻ പറഞ്ഞു.

കാർ എം.ജി.റോഡരികിൽ നിർത്തി മോഹൻദാസ് കായ്യത്ത് എത്തിയപ്പോൾ ഓട്ടോയിൽ അശ്വതിയെ ക ണ്ടു. കൂട്ടുകാരിയും ഒപ്പമുണ്ടാ യിരുന്നു. കൂടെ കയറാൻ പറഞ്ഞതിനെ തുടർന്ന് ബിസിനസുകാരൻ ഓട്ടോയിൽ കയറിയതോടെ സമീപത്ത് നിന്നും രണ്ട് പേർ ഓടിയെത്തി മോഹൻദാസിൽ നിന്നും കാറിന്റെ താക്കോൽ കൈവശപ്പെടുത്തി.

നേരത്തെ നിർത്തിയിട്ട സ്ഥലത്ത് നിന്നും കാർ എടുത്തു വന്ന് മോഹൻദാസിനെ സംഘം കാറിൽ കയറ്റി കണ്ണൂർ ഭാഗത്തേക്ക് ഓടിച്ചു പോയി. വഴിയിൽ കാടാച്ചിറ എത്തിയപ്പോൾ രജിസ്ട്രാർ ഓഫിസിനടുത്ത് വച്ച് മുദ്രപത്രത്തിൽ ഒപ്പിടുവിച്ചു.

പിന്നീട് മമ്പറത്ത് മോഹൻദാസിനെ ഇറക്കിവിട്ടു. അഞ്ചു ലക്ഷം രൂപ എത്തിച്ചു തന്നാൽ മുദ്രപത്രം തിരിച്ചു നൽകുമെന്ന് പറഞ്ഞാണ് ഇറക്കിവിട്ടത്. മമ്പറത്ത് നിന്നും മോഹൻദാസ് തലശ്ശേരിയിലെത്തിയാണ് പോലീസിൽ പരാതിപ്പെട്ടത്. പരാതിക്ക് പിറകെ പാഞ്ഞ പോലിസ് സംഘം പുലർച്ചയോടെ ഭതൃമതിയടക്കം നാല് പേരെയും കസ്റ്റഡി യിലെടുക്കുകയായിരുന്നു. ഹണി ട്രാപ്പ് സംഘത്തിലുണ്ടാ യ മറ്റൊരു യുവതിയെ പോലിസ് തിരയുന്നുണ്ട്. ഇവരെക്കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/122791/what-happened-in-thalassery-was-the-honey-trap-that-beat-the-moviesthose-arrested-are-in-remand-search-is-on-for-the-second-woman)