---
title: "വിമാന കമ്പിനികളുടെ പകൽക്കൊള്ള ; വേനലവധിയാഘോഷിക്കാൻ നാട്ടിൽ വരാനാകാതെ പ്രവാസികൾ"
english_title: "Airline.. Expatriates unable to come home to celebrate summer vacation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/122749/airline-expatriates-unable-to-come-home-to-celebrate-summer-vacation"
published_at: "2023-06-16T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648bfb1fb7aa9_Untitled-2_copy.jpg"
keywords: []
---

# വിമാന കമ്പിനികളുടെ പകൽക്കൊള്ള ; വേനലവധിയാഘോഷിക്കാൻ നാട്ടിൽ വരാനാകാതെ പ്രവാസികൾ

> **Lead Summary:** **കണ്ണൂർ : ** ഗൾഫ് നാട്ടിൽ വേനലവധിയുടെ ഭാഗമായി വിദ്യാലയങ്ങൾ അടച്ച സാഹചര്യത്തിൽ പ്രവാസികളുടെ കുടുംബസമ്മേതമുള്ള മടങ്ങി വരവ് ആഘോഷിക്കാൻ വിമാന കമ്പനികൾ. പ്രവാസികളുടെ കീശകാലിയാക്കാൻ ലക്ഷ്യമിട്ട് വിമാന ക്കമ്പനികൾ ടിക്കറ്റ് നിരക്ക് വീണ്ടും വർധിപ്പിച്ചു.

## Article Content

**കണ്ണൂർ : ** ഗൾഫ് നാട്ടിൽ വേനലവധിയുടെ ഭാഗമായി വിദ്യാലയങ്ങൾ അടച്ച സാഹചര്യത്തിൽ പ്രവാസികളുടെ കുടുംബസമ്മേതമുള്ള മടങ്ങി വരവ് ആഘോഷിക്കാൻ വിമാന കമ്പനികൾ. പ്രവാസികളുടെ കീശകാലിയാക്കാൻ ലക്ഷ്യമിട്ട് വിമാന ക്കമ്പനികൾ ടിക്കറ്റ് നിരക്ക് വീണ്ടും വർധിപ്പിച്ചു.

ഇരട്ടിയിലേറെയാണ് വർധന. വേനലവധിക്കാലത്തു ഗൾഫ് -കേരള യാത്രാ ദുരിതം എല്ലാ വർഷവും ഉണ്ടാകാറുണ്ട്. ഇത്തവണ പക്ഷേ രൂക്ഷമാണ് കാര്യങ്ങൾ. എയർ ഇന്ത്യയും വിദേശ വിമാനക്കമ്പനികളും ഒരേ വർധനയാണ് വരുത്തിയത്. ജിദ്ദ, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള നിരക്കിലാണ് ഏറ്റവും വലിയ വർധന.

20,000 മുതൽ 22,000 വരെയുണ്ടായി രുന്ന ജിദ്ദ-കരിപ്പൂർ നിരക്ക് 43,675 രൂപയായി. ഷാർജ, കരിപ്പൂർ നിരക്ക് 12,000 മുതൽ 14,000 വരെയുണ്ടായിരുന്നത് 46,952 രൂപയാക്കി. അവധിക്കാലമാഘോഷിക്കാൻ കുടുംബത്തോടൊപ്പം നാട്ടിൽ വരാൻ പറ്റാത്ത അവസ്ഥയാണെന്ന് പ്രവാസിയായ കോടിയേരി ഈങ്ങയിൽ പീടികയിലെ പ്രജോഷ് പറഞ്ഞു. അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രക്ക് മൂന്ന് ലക്ഷത്തോളം മുടക്കേണ്ടി വരും.

കേന്ദ്ര- സംസ്ഥാന സർക്കാറുകൾ ഈ കൊള്ളക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രജോഷ് ട്രൂ വിഷനോട് പറഞ്ഞു. ഷാർജ-കൊച്ചി നിരക്ക് 45,000-ത്തിന് മുകളിലാണ്. ദുബായ്-കരിപ്പൂർ, ദുബായ്-കൊച്ചി, ദുബായ് തിരു വനന്തപുരം നിരക്കും 40,000 മുതൽ 43,000 വരെയെത്തി.

മസ്കറ്റ് -കരിപ്പൂർ, മസ്കറ്റ് കൊച്ചി, മസ്കറ്റ് -തിരുവനന്തപുരം നിരക്കിലാണ് നേരിയ കുറവ്. 29,000ത്തിനും 30,000ത്തിനും ഇടയിൽ ടിക്കറ്റ് ലഭ്യമാകും. കേരളത്തിൽ നിന്ന് ഗൾഫ് നാടുകളിലേക്കു ള്ള നിരക്കിലും വർധനയുണ്ട്.

യുഎഇ സെക്ടറിലേക്ക് 9000 മുതൽ 13,000 വരെയു ണ്ടായിരുന്ന നിരക്ക് 17,000 മുതൽ 20,000 വരെ ഉയർത്തി. മൂന്നുമാസത്തിനിടെ മൂന്നാമത്തെ വർധനയാ ണിത്. കേരളത്തിലെ വേനലവധിയും റംസാൻ, വി ഷു ആഘോഷങ്ങളും കണക്കിലെടുത്ത് മാർച്ച് അവസാനവാരം നിരക്ക് വർധിപ്പിച്ചിരുന്നു. മേയ് പകുതിയോടെ നിരക്ക് കുറച്ചെങ്കിലും ഇപ്പോൾ വീണ്ടും കൂട്ടിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/122749/airline-expatriates-unable-to-come-home-to-celebrate-summer-vacation)