---
title: "പാനൂർ ടൗണിലെ ദുരൂഹ മരണം; ഒരു മാസമായും പൊലീസ് ഇരുട്ടിൽ തപ്പുന്നു"
english_title: "Mysterious Death in Panur Town;Police remain in the dark for a month"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/122729/mysterious-death-in-panur-townpolice-remain-in-the-dark-for-a-month"
published_at: "2023-06-16T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648bf0824a593_64547ab307c6c_Untitled-2_copy.jpg"
keywords: []
---

# പാനൂർ ടൗണിലെ ദുരൂഹ മരണം; ഒരു മാസമായും പൊലീസ് ഇരുട്ടിൽ തപ്പുന്നു

> **Lead Summary:** **പാനൂർ **: നഗരം സാമൂഹ്യ വിരുദ്ധരുടെ പിടിയിലമരുന്നുവെന്ന പരാതിക്കിടെ പാനൂർ ടൗണിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരു മാസം പിന്നിട്ടിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല.

## Article Content

**പാനൂർ **: നഗരം സാമൂഹ്യ വിരുദ്ധരുടെ പിടിയിലമരുന്നുവെന്ന പരാതിക്കിടെ പാനൂർ ടൗണിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരു മാസം പിന്നിട്ടിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല.

ഇക്കഴിഞ്ഞ മെയ് 4  നാണ് പാനൂർ യൂപി സ്ക്കൂളിന് മുൻവശം സ്വർണാഞ്ജലി ജ്വല്ലറിക്ക് സമീപമുള്ള കെട്ടിടത്തിന് താഴെ മദ്ധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയാരോപിച്ചു ബന്ധുക്കളും നാട്ടുകാരും അന്നു തന്നെ രംഗത്തെത്തിയിരുന്നു.

പാചക തൊഴിലാളിയായ കിഴക്കെ പാനൂർ കൊട്ടാരത്ത് അബ്ദുൽ റഹിമാൻ (55) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വീട്ടിലെത്താത്തതിനാൽ ബന്ധുക്കളും, അയൽവാസികളും അന്വേഷിച്ചി റങ്ങിയിരുന്നു.

ഒരിക്കലും ജനങ്ങൾ നടന്നു പോകാൻ സാധ്യതയില്ലാത്ത സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.അടുത്ത ദിവസം കല്യാണം നടക്കാനിരുന്ന സമീപത്തെ വീട്ടിൽ പന്തൽ ഉയർത്തുന്നതിന് വേണ്ടി കയർ കെട്ടുന്നതിനിടയിലാണ് ഒരാൾ മരിച്ച് കിടക്കുന്നത് തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്.

മരണത്തിൽ ദുരൂഹതയുണ്ടെന്നും, പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ പാനൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതൊഴിച്ചാൽ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല.

കഴിഞ്ഞ ദിവസം പാനൂരിൽ വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗം കെ.മോഹനൻ്റെ നേതാവിൻ്റെ കെ.എം വെജിറ്റബിൾ എന്ന വ്യാപാര സ്ഥാപനം അക്രമിക്കപ്പെട്ടിരുന്നു. 12,000 രൂപയോളം നഷ്ടമുണ്ടായ ഈ കേസിലും പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/122729/mysterious-death-in-panur-townpolice-remain-in-the-dark-for-a-month)