---
title: "ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാനായി കേശദാനം  നടത്തി ചമ്പാട്ടെ  11 വയസുകാരിയുടെ മാതൃക"
english_title: "An example of an 11-year-old girl who donated hair to make wigs for cancer patients"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/122637/an-example-of-an-11-year-old-girl-who-donated-hair-to-make-wigs-for-cancer-patients"
published_at: "2023-06-15T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648b2ba5ef025_Untitled-3_copy.jpg"
keywords: []
---

# ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാനായി കേശദാനം  നടത്തി ചമ്പാട്ടെ  11 വയസുകാരിയുടെ മാതൃക

> **Lead Summary:** **ചമ്പാട്:** ചമ്പാട് അരയാകൂൽ സ്വദേശിനിയായ തേജപ്രിയയാണ് തൻ്റെ മുടി ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാൻ നൽകിയത്. അരയാക്കൂൽ ആലയാട്ട് കലേഷ് - നിഷ ദമ്പതികളുടെ മകൾ ആണ് തേജ പ്രിയ. ബ്ലഡ് ഡൊണേഷൻ കേരളയുടെ തലശ്ശേരി താലൂക് സെക്രട്ടറി ഷംസീർ പരിയാറ്റ് തേജപ്രിയയുടെ വീട്ടിലെത്തി കേശം ഏറ്റുവാങ്ങി.

## Article Content

**ചമ്പാട്:** ചമ്പാട് അരയാകൂൽ സ്വദേശിനിയായ തേജപ്രിയയാണ് തൻ്റെ മുടി ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാൻ നൽകിയത്. അരയാക്കൂൽ ആലയാട്ട് കലേഷ് - നിഷ ദമ്പതികളുടെ മകൾ ആണ് തേജ പ്രിയ. ബ്ലഡ് ഡൊണേഷൻ കേരളയുടെ തലശ്ശേരി താലൂക് സെക്രട്ടറി ഷംസീർ പരിയാറ്റ് തേജപ്രിയയുടെ വീട്ടിലെത്തി കേശം ഏറ്റുവാങ്ങി.

കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാൻ വേണ്ടിയാണ് മുടി ദാനം നൽകിയത്. രോഗികളോടുള്ള കരുണയുടെയും, കരുതലിന്റെയും പ്രതീകമായി മാറുകയാണ് ഈ കേശദാനം. അവയവദാനം പോലെതന്നെ മഹത്തരമായ സന്ദേശമാണ് കേശദാനവും നൽകുന്നത്.

കീമോതെറാപ്പിക്ക് വിധേയരാകുമ്പോൾ ക്യാൻസർ രോഗികളുടെ മുടി കൊഴിയുന്നു. ഇത് രോഗികൾക്ക് വലിയ മനോവിഷമത്തിനും സ്വയം ഒതുങ്ങി കൂടുന്നതിലേക്കും നയിക്കും. സ്വാഭാവിക മുടി കൊണ്ടുതന്നെ വിഗ്ഗ് തയാറാക്കി സൗജന്യമായി കാൻസർ രോഗികൾക്ക് നൽകി അവർക്ക് ആത്മധൈര്യം പകരുവാൻ കേശദാനം വളരെ സഹായമാകും.

ഇപ്പോൾ മുതിർന്നവരെ പോലെ കുട്ടികളും സ്വമനസാലെ മഹത്തായ ഈ സംരംഭത്തിന് പങ്കാളികളാകുന്നു എന്നത് അഭിമാനാർഹമായ കാര്യമാണ്. പാനൂർ യുപി സ്കൂളിലെ അഞ്ചാം ക്ലാസുകാരിയാണ് തേജ പ്രിയ. നിവേദിത സഹോദരിയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/122637/an-example-of-an-11-year-old-girl-who-donated-hair-to-make-wigs-for-cancer-patients)